View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പഴംപാട്ടിൻ ഈണം ...

ചിത്രംകഥ പറഞ്ഞ കഥ (2018)
ചലച്ചിത്ര സംവിധാനംഡോ സിജു ജവഹർ
ഗാനരചനഡോ ലക്ഷ്മി ഗുപ്തൻ
സംഗീതംസിതാര കൃഷ്ണകുമാര്‍
ആലാപനംസിതാര കൃഷ്ണകുമാര്‍

വരികള്‍

Lyrics submitted by: Ajay Nair

വരികള്‍ ചേര്‍ത്തത്: അജയ് നായര്‍

പഴംപാട്ടിന്നീണം പേറിയേതോ ഓർമ്മകൾ
നിലാവിന്റെ തോളിൽ താണിറങ്ങാൻ നേരമായ്
താണ് വന്നീ നെഞ്ചിലായ് കഥ നെയ്യാൻ മോഹമായ്
ആരാണൊരാൾ കഥ കേൾക്കാൻ കൂടുവാൻ..
( പഴംപാട്ട്..... നേരമായ് )
മണ്ണും ചൊല്ലീ വിണ്ണും ചൊല്ലീ കണ്ണും ചൊല്ലീ
കഥ കഥ
പണ്ടേ പണ്ടേ നാടിൻ നേരീ പാണൻ പാടീ
നമ്മെത്തേടി കാലം പോകെ ഞാനും ചൊല്ലീ

കഥ കഥ കഥ
അന്നും ഇന്നും എന്നും കേൾക്കും ശീലും മൂളീ
അതിലാരാണെന്നോ കഥയേതാണെന്നോ
ആരാണൊരാൾ കേൾക്കാൻ കൂടുവാൻ
കളിയല്ലീ കാഴ്ചകൾ കഥ യോതും നേരുകൾ
ആരാണൊരാൾ കഥ കാണാൻ പോരുവാൻ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മെല്ലെ മെല്ലെ
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : ഡോ ലക്ഷ്മി ഗുപ്തൻ   |   സംഗീതം : ജയ്‌സൺ ജെ നായർ
അരികിൽ എൻ അരികിൽ
ആലാപനം : സിദ്ധാർഥ് മേനോൻ   |   രചന : ഡോ ലക്ഷ്മി ഗുപ്തൻ   |   സംഗീതം : ജയ്‌സൺ ജെ നായർ
കണ്ണോളം നീ
ആലാപനം : ഡോ ബിനീത   |   രചന : ഡോ ലക്ഷ്മി ഗുപ്തൻ   |   സംഗീതം : ജയ്‌സൺ ജെ നായർ