Poomuthole Neeyerinja ...
Movie | Joseph Man with the scar (2018) |
Movie Director | M Padmakumar |
Lyrics | Ajeesh Dasan |
Music | Ranjin Raj VK |
Singers | Niranj Suresh |
Lyrics
Lyrics submitted by: Sudhish Kumar | വരികള്‍ ചേര്‍ത്തത്: സുധീഷ് കുമാര്‍ പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തേടീ... ആരിരാരം ഇടറല്ലേ മണിമുത്തേ കണ്മണീ... മാറത്തുറക്കാനിന്നോളം തണലെല്ലാം വെയിലായിക്കൊണ്ടെടീ... മാനത്തോളം മഴവില്ലായ് വളരേണം എന്മണീ... ആഴിത്തിരമാല പോലെ കാത്തു നിന്നെയേൽക്കാം പീലിച്ചെറുതൂവൽ വീശി കാറ്റിലാടി നീങ്ങാം കനിയേ ഇനിയെൻ കനവിതളായ് നീ.. വാ... നിധിയേ മടിയിൽ പുതുമലരായ് വാ.. വാ... പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തേടീ... ആരിരാരം ഇടറല്ലേ മണിമുത്തേ കണ്മണീ... ആരും കാണാ മേട്ടിലെ തിങ്കൾ നെയ്യും കൂട്ടിലെ ഈണക്കുയിൽ പാടും പാട്ടിൻ താളം പകരാം... പേര്മണിപ്പൂവിലെ തേനോഴുകും നോവിനെ ഓമൽച്ചിരി നൂറും നീർത്തി മാറത്തൊതുക്കാം... സ്നേഹക്കളിയോടമേറി നിൻ തീരത്തെന്നും കാവലായ് മോഹക്കൊതിവാക്കു തൂകി നിൻ ചാരത്തെന്നും ഓമലായ് എന്നെന്നും കണ്ണേ നിൻ കൂട്ടായ് നെഞ്ചിൽ പുഞ്ചിരി തൂകുന്ന പൊന്നോമൽ പൂവുറങ്ങ് പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തേടീ... ആരിരാരം ഇടറല്ലേ മണിമുത്തേ കണ്മണീ... മാറത്തുറക്കാനിന്നോളം തണലെല്ലാം വെയിലായിക്കൊണ്ടെടീ... മാനത്തോളം മഴവില്ലായ് വളരേണം എന്മണീ... ആഴിത്തിരമാല പോലെ കാത്തു നിന്നെയേൽക്കാം പീലിച്ചെറുതൂവൽ വീശി കാറ്റിലാടി നീങ്ങാം കനിയേ ഇനിയെൻ കനവിതളായ് നീ.. വാ... നിധിയേ മടിയിൽ പുതുമലരായ് വാ.. വാ... |
Other Songs in this movie
- Pandu Paadavarambathiloode
- Singer : Joju George, Benedict Shine | Lyrics : Bhagyaraj | Music : Ranjin Raj VK, Bhagyaraj
- Uyirin Naadhane
- Singer : Vijay Yesudas, Merin Gregory | Lyrics : BK Harinarayanan | Music : Ranjin Raj VK
- Karineela Kannulla Pennu
- Singer : Karthik, Akhila Anand | Lyrics : BK Harinarayanan | Music : Ranjin Raj VK
- Kannethaa Dooram
- Singer : Vijay Yesudas | Lyrics : BK Harinarayanan | Music : Ranjin Raj VK
- Poomuthole Neeyerinja
- Singer : Vijay Yesudas | Lyrics : Ajeesh Dasan | Music : Ranjin Raj VK