View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പണ്ട് പാടവരമ്പത്തിലൂടെ ...

ചിത്രംജോസഫ് മാൻ വിത്ത് ദി സ്ക്കാർ (2018)
ചലച്ചിത്ര സംവിധാനംഎം പദ്മകുമാര്‍
ഗാനരചനഭാഗ്യരാജ്
സംഗീതംരഞ്ജിൻ രാജ് വി കെ, ഭാഗ്യരാജ്
ആലാപനംജോജു ജോർജ്, ബെനഡിക്ട് ഷൈൻ

വരികള്‍

Lyrics submitted by: Sudhish Kumar

വരികള്‍ ചേര്‍ത്തത്: സുധീഷ് കുമാര്‍

പണ്ടു പാടവരമ്പത്തിലൂടെ ഒരു ഓലക്കുടയുമെടുത്ത്
ചെറു ഞാറുനടുന്നൊരുകാലത്തന്ന് ഓടിനടന്നൊരു പെണ്ണേ
കയ്യിൽ കരിവളയിട്ട് കണ്ണിൽ കണ്മഷികൊണ്ടു വരച്ച്
പിന്നെ വാർമുടിയൊക്കെ വിരിച്ച് നല്ല ചേലുള്ള പാവാടയിട്ട് ,
ആ തോട്ടോരത്തുള്ളൊരു കൈതോലക്കൂട്ടത്തിന്നോരത്തു നിൽക്കണൊരാൽമരത്തിൻ
ചോട്ടിലിരിയ്ക്കണ ദേവിയ്ക്കുചാർത്തുവാൻ പൂവുകൾ കൊണ്ടുപോയോ
പെണ്ണേ പൂവുകൾ കൊണ്ടുപോയോ..
പണ്ടു പാടവരമ്പത്തിലൂടെ ഒരു ഓലക്കുടയുമെടുത്ത്
ചെറു ഞാറുനടുന്നൊരുകാലത്തന്ന് ഓടിനടന്നൊരു പെണ്ണേ
കയ്യിൽ കരിവളയിട്ട് കണ്ണിൽ കണ്മഷികൊണ്ടു വരച്ച്
പിന്നെ വാർമുടിയൊക്കെ വിരിച്ച് നല്ല ചേലുള്ള പാവാടയിട്ട്
പാണന്റെ പാട്ടിനെന്നും താളം പിടിക്കും പെണ്ണ്
താളത്തിനൊത്തു നല്ല ചോടുവെച്ചീടും
പാടത്തിന്റോരത്തവൾ എന്നും ഇരിക്കും
തെച്ചിപ്പൂവുപറിയ്ക്കാനായി മെല്ലെ നടക്കും
പാൽക്കാരൻ പയ്യനെക്കാണാൻ വാകമരത്തിൻ മറവിലുനിന്ന്
ആരുമറിയാതെയവളെന്നും മെല്ലെ നോക്കീടും
പിന്നെ പുഞ്ചിരിതൂകീടും..
പണ്ടു പാടവരമ്പത്തിലൂടെ ഒരു ഓലക്കുടയുമെടുത്ത്
ചെറു ഞാറുനടുന്നൊരുകാലത്തന്ന് ഓടിനടന്നൊരു പെണ്ണേ
കയ്യിൽ കരിവളയിട്ട് കണ്ണിൽ കണ്മഷികൊണ്ടു വരച്ച്
പിന്നെ വാർമുടിയൊക്കെ വിരിച്ച് നല്ല ചേലുള്ള പാവാടയിട്ട്
ആ തോട്ടോരത്തുള്ളൊരു കൈതോലക്കൂട്ടത്തിന്നോരത്തു നിൽക്കണൊരാൽമരത്തിൻ
ചോട്ടിലിരിയ്ക്കണ ദേവിയ്ക്കു ചാർത്തുവാൻ പൂവുകൾ കൊണ്ടുപോയോ
പെണ്ണേ പൂവുകൾ കൊണ്ടുപോയോ

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂമുത്തോളെ നീയെരിഞ്ഞ
ആലാപനം : നിരഞ്ജ് സുരേഷ്   |   രചന : അജീഷ് ദാസന്‍   |   സംഗീതം : രഞ്ജിൻ രാജ് വി കെ
ഉയിരിൻ നാഥനെ
ആലാപനം : വിജയ്‌ യേശുദാസ്‌, മെറിൻ ഗ്രെഗറി   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : രഞ്ജിൻ രാജ് വി കെ
കരിനീല കണ്ണുള്ള പെണ്ണ്
ആലാപനം : കാര്‍ത്തിക്, അഖില ആനന്ദ്   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : രഞ്ജിൻ രാജ് വി കെ
കണ്ണെത്താ ദൂരം
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : രഞ്ജിൻ രാജ് വി കെ
പൂമുത്തോളെ നീയെരിഞ്ഞ
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : അജീഷ് ദാസന്‍   |   സംഗീതം : രഞ്ജിൻ രാജ് വി കെ