Utharaayanakkili Paadi ...
Movie | Thaara (1970) |
Movie Director | M Krishnan Nair |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical utharaayanakkili paadi unmaadiniye pole ponnum valayitta vennilaave - ninne onnu chumbichotte ( utharaayana) kurunirakal maadiyothukki kunukoonthal nirukayil ketti arayil jaganaadhan pudavachutti (kurunira) mutholakkuda choodi moovanthippuzha neenthi manvilakkumenthi varum vennilaave en vikaaram ninnil vannu nirayukille oru naal nirayukille (utharaayana) malarmizhiyaal kavithayunarthi madhurasmitham chundil vidarthi maaril kasavulla kachaketti (malarmizhiyaal) karppoora thalikayumaay kasthoori thilakavumaay nrithamaadi aadi varum penkidaave ninte daaham ennilekku pakarukille oru naal pakarukille (utharaayana) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഉത്തരായനക്കിളി പാടി ഉന്മാദിനിയെപ്പോലെ പൊന്നും വളയിട്ട വെണ്ണിലാവേ നിന്നെ ഒന്നു ചുംബിച്ചോട്ടേ ഉത്തരായനക്കിളി പാടി കുറുനിരകൾ മാടിയൊതുക്കി കുനുകൂന്തൽ നിറുകയിൽ കെട്ടി അരയിൽ ജഗന്നാഥന്‍ പുടവ ചുറ്റി മുത്തോലക്കുട ചൂടി മൂവന്തി പുഴ നീന്തി മൺവിളക്കുമേന്തി വരും വെണ്ണിലാവേ എൻ വികാരം നിന്നിൽ വന്നു നിറയുകില്ലേ ഒരു നാൾ നിറയുകില്ലേ ഉത്തരായനക്കിളി പാടി മലർമിഴിയാൽ കവിതയുണർത്തി മധുരസ്മിതം ചുണ്ടിൽ വിടർത്തി മാറിൽ കസവുള്ള കച്ച കെട്ടി കർപ്പൂര തളികയുമായ് കസ്തൂരി തിലകവുമായ് നൃത്തമാടിയാടി വരും പെൺകിടാവേ നിന്റെ ദാഹം എന്നിലേക്കു പകരുകില്ലേ ഒരു നാൾ പകരുകില്ലേ ഉത്തരായനക്കിളി പാടി |
Other Songs in this movie
- Nunakkuzhikkavilil
- Singer : P Jayachandran | Lyrics : Vayalar | Music : G Devarajan
- Kaalidaasan Marichu
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Mannil Pennaay
- Singer : B Vasantha | Lyrics : Vayalar | Music : G Devarajan
- Kaaverippoonthennale
- Singer : P Susheela | Lyrics : Vayalar | Music : G Devarajan