Mannil Pennaay ...
Movie | Thaara (1970) |
Movie Director | M Krishnan Nair |
Lyrics | Vayalar |
Music | G Devarajan |
Singers | B Vasantha |
Lyrics
Lyrics submitted by: Sreedevi Pillai mannil pennaay piranna thettinu maapputharoo maappu tharoo eeshwaranundenkil eeshwaran koodeyum innu njangale kaivedinju niranja nirvikaaraandhakaarangalil nishabda mohangalalinju njangal than nishabda mohangalalinju [mannil] kavikalkku vasanthangalaayirunnu njangal kaamukarkku devathakalaayirunnu maaril padarthi madiyil kidathi mukhasthuthi kondavar mayakki [mannil] vishannappol njangal unrannappol vilpana vasthukkalaayi theruvile vilpana vasthukkalaayi poymukham vechukondee vazhithaarayil ningal njangale kallerinju manushya puthrane thedivannethiya magdalana mariyangal njangal innathe magdalana mariyangal njangal [mannil] | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ മണ്ണിൽ പെണ്ണായ് പിറന്ന തെറ്റിനു മാപ്പു തരൂ, മാപ്പു തരൂ! (മണ്ണിൽ) ഈശ്വരനുണ്ടെങ്കിൽ ഈശ്വരൻ കൂടിയും ഇന്നു ഞങ്ങളെ കൈവെടിഞ്ഞൂ! നിറഞ്ഞ നിർവ്വികാരാന്ധകാരങ്ങളിൽ നിശ്ശബ്ദമോഹങ്ങളലിഞ്ഞു ഞങ്ങൾ തൻ- നിശ്ശബ്ദമോഹങ്ങളലിഞ്ഞു ! കവികൾക്കു വസന്തങ്ങളായിരുന്നു ഞങ്ങൾ കാമുകർക്കു ദേവതകളായിരുന്നു മാറിൽ പടർത്തി, മടിയിൽ കിടത്തി മുഖസ്തുതികൊണ്ടവർ മയക്കി! (മണ്ണിൽ) വിശന്നപ്പോൾ, ഞങ്ങളുണർന്നപ്പോൾ വിൽപനവസ്തുക്കളായ് , തെരുവിലെ വിൽപന വസ്തുക്കളായ്! പൊയ്മുഖം വച്ചുകൊണ്ടീവഴിത്താരയിൽ നിങ്ങൾ ഞങ്ങളെ കല്ലെറിഞ്ഞു മനുഷ്യപുത്രനെത്തേടി വന്നെത്തിയ മഗ്ദലന മറിയങ്ങൾ ഞങ്ങൾ , ഇന്നത്തെ മഗ്ദലനമറിയങ്ങൾ ഞങ്ങൾ! (മണ്ണിൽ) |
Other Songs in this movie
- Utharaayanakkili Paadi
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Nunakkuzhikkavilil
- Singer : P Jayachandran | Lyrics : Vayalar | Music : G Devarajan
- Kaalidaasan Marichu
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Kaaverippoonthennale
- Singer : P Susheela | Lyrics : Vayalar | Music : G Devarajan