View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരോമൽ ...

ചിത്രംഓട്ടം (2019)
ചലച്ചിത്ര സംവിധാനംസാം
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതം4 മ്യൂസിക്സ്
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Sandhya Prakash

Aaromal poovaalikkuruvi vaaka poomara kombathe kuruvi
aaraarum kaanaatha chiriyaal ente vaathilil
vannoru kuruvee ninte poomizhi kaanunna nimisham
maanamaake peyyum mounathin madhuram

Aaromal poovaalikkuruvi vaaka poomara kombathe kuruvi
aaraarum kaanaatha chiriyaal ente vaathilil
ninte poomizhi kaanunna nimisham
maanamaake peyyum mounathin madhuram

nenchem thudikkanathenthaanu athu ponthiparakkana panthaanu (2)

onnum uyiradaathe ninne kandu ninnu njaan thennal
varum neratho melle parannengo nee manassinte
manikkottil malarppodi thooki nee janalazhiyoratho
anudinam vannu nee etho mohathin mazha
chaariyennullil naale kaanaanaay
kothiyode raavaake
nenchem thudikkanathenthaanu athu ponthiparakkana panthaanu (2)

eeran veyiloonjaalil oro pakaladunne
venal shalabham pole paayum kanavoronne
athilennumoru poovaay viriyunna mugametho
manichundinilamthenaay kuthirunna mozhiyetho
kaanum oronnum saghi neeyaay maarunnu oro
mounangal narumanjaay peyyunnu

Aaromal poovaalikkuruvi vaaka poomara kombathe kuruvi
aaraarum kaanaatha chiriyaal ente vaathilil
ninte poomizhi kaanunna nimisham
maanamaake peyyum mounathin madhuram
nenchem thudikkanathenthaanu athu ponthiparakkana panthaanu (2)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ആരോമൽ പൂവാലിക്കുരുവീ വാക പൂമര കൊമ്പത്തെ കുരുവീ
ആരാരും കാണാത്ത ചിരിയാൽ എന്റെ വാതിലിൽ
വന്നൊരു കുരുവീ നിന്റെ പൂമിഴി കാണുന്ന നിമിഷം
മാനമാകെ പെയ്യും മൗനത്തിൻ മധുരം

ആരോമൽ പൂവാലിക്കുരുവീ വാക പൂമര കൊമ്പത്തെ കുരുവീ
നിന്റെ പൂമിഴി കാണുന്ന നിമിഷം
മാനമാകെ പെയ്യും മൗനത്തിൻ മധുരം

നെഞ്ചം തുടിക്കണതെന്താണ് അത് പൊന്തിപ്പറക്കണ പന്താണ് (2)

ഒന്നും ഉരിയാടാതെ നിന്നെ കണ്ടു നിന്നു ഞാൻ തെന്നൽ
വരും നേരത്തോ മെല്ലെ പറന്നെങ്ങോ നീ മനസ്സിന്റെ
മണിക്കൂട്ടിൽ മലർപൊടി തൂകി നീ ജനലഴിയോരത്തോ
അനുദിനം വന്നു നീ ഏതോ മോഹത്തിൻ മഴ
ചാറിയെന്നുള്ളിൽ നാളെ കാണാനായ്
കൊതിയോടെ രാവാകെ

നെഞ്ചം തുടിക്കണതെന്താണ് അത് പൊന്തിപ്പറക്കണ പന്താണ് (2)

ഈറൻ വെയിലൂഞ്ഞാലിൽ ഓരോ പകലാടുന്നെ
വേനൽ ശലഭം പോലെ പായും കനവോരോന്നെ
അതിലെന്നുമൊരു പൂവായ് വിരിയുന്ന മുഖമേതോ
മണിച്ചുണ്ടിനിളംതേനായ് കുതിരുന്ന മൊഴിയേതോ
കാണും ഓരോന്നും സഖി നീയായ്‌ മാറുന്നു ഓരോ
മൗനങ്ങൾ നറുമഞ്ഞായ് പെയ്യുന്നു

ആരോമൽ പൂവാലിക്കുരുവീ വാക പൂമര കൊമ്പത്തെ കുരുവീ
നിന്റെ പൂമിഴി കാണുന്ന നിമിഷം
മാനമാകെ പെയ്യും മൗനത്തിൻ മധുരം

നെഞ്ചം തുടിക്കണതെന്താണ് അത് പൊന്തിപ്പറക്കണ പന്താണ് (2)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വാഗതമോതുന്നു
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : 4 മ്യൂസിക്സ്
അരിയരക്കുമ്പം
ആലാപനം : മണികണ്ഠൻ ആർ ആചാരി   |   രചന : പരമ്പരാഗതം   |   സംഗീതം : 4 മ്യൂസിക്സ്