View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓരോരോ നോവിൻ ...

ചിത്രംകോളാമ്പി (2019)
ചലച്ചിത്ര സംവിധാനംടി കെ രാജീവ് കുമാർ
ഗാനരചനപ്രഭ വര്‍മ്മ
സംഗീതംരമേഷ് നാരായൺ
ആലാപനംബോംബെ ജയശ്രീ

വരികള്‍

Lyrics submitted by: Sandhya Prakash

Ororo novin kanalilum
eriyaanore nilavin thalirithalo
ethetho vaazvin kadalilum alayaanore
kinaavin cheru thirayo niravezhum
pranayame arikeyo akaleyo

Nishaavanike etho yaamamathilaay
nibidatharamaam raavu vaarnnu
vibhaathamunarumo azhalukal aliyumo
nizhalukal akalumo

Ororo novin kanalilum
eriyaanore nilavin thalirithalo
niravezhumpranayame arikeyo akaleyo

Nilaa lathike etho venalathilaay
urukiyozhukaan neeriyoru
niyogamozhiyumo iniyumee mizhikalil
nirayumo chudukanam

Ororo novin kanalilum
eriyaanore nilavin thalirithalo
niravezhumpranayame arikeyo akaleyo
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഓരോരോ നോവിൻ കനലിലും
എറിയാനൊരേ നിലാവിൻ തളിരിതളോ
ഏതേതോ വാഴ്വിൻ കടലിലും അലയാനൊരേ
കിനാവിൻ ചെറു തിരയോ നിറവെഴും
പ്രണയമേ അരികെയോ അകലെയോ

നിശാവനികേ ഏതോ യാമമതിലായ്
നിബിഡതരമാം രാവു വാർന്നു
വിഭാതമുണരുമോ അഴലുകൾ അലിയുമോ
നിഴലുകൾ അകലുമോ

ഓരോരോ നോവിൻ കനലിലും
എറിയാനൊരേ നിലാവിൻ തളിരിതളോ
നിറവെഴും പ്രണയമേ അരികെയോ അകലെയോ

നിലാ ലതികേ ഏതോ വേനലതിലായ്
ഉരുകിയൊഴുകാൻ നീറിയോരു
നിയോഗമൊഴിയുമോ ഇനിയുമീ മിഴികളിൽ
നിറയുമോ ചുടുകണം

ഓരോരോ നോവിൻ കനലിലും
എറിയാനൊരേ നിലാവിൻ തളിരിതളോ
നിറവെഴും പ്രണയമേ അരികെയോ അകലെയോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരോടും പറയുക
ആലാപനം : മധുശ്രീ നാരായൺ   |   രചന : പ്രഭ വര്‍മ്മ   |   സംഗീതം : രമേഷ് നാരായൺ
പറയാതെ അരികിൽ
ആലാപനം : മധുശ്രീ നാരായൺ   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : രമേഷ് നാരായൺ