View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഈ ലോകം ...

ചിത്രംമാഫി ഡോണ (2019)
ചലച്ചിത്ര സംവിധാനംപോളി വടക്കൻ
ഗാനരചനരാജീവ്‌ ആലുങ്കല്‍
സംഗീതംജാസ്സീ ഗിഫ്റ്റ്‌
ആലാപനംഭാഗ്യരാജ്

വരികള്‍

Lyrics submitted by: Sandhya Prakash

Lokam oru koodu ee koottil
ninnil koode paadu maadapraave
maadapraave.......(2)
kunju kinaavin thooval poomkaattil
veeshi paayaam aavolam
mazhavillin purameraam ormmakal cholluvathenthaanu
othorumichaal enthaanu kaathirunnathee dinam
athiru thirichaal kathirukalonnum
kanniludakkillaa
akkareyikkare ninnaalothu parakkaanokkillaa
oro dinavum onam polaayaal
ormmathumbikaloonjaalaadi varum
olanjaali kuruvikaleppole
oro nimishavum meenathenpuzha neenthaaraavenam

kunnolam kalivaakkunde kaanaathakum
nerathellam ullil novunne
kaathu ninnu sruthi cherkkum
kaattinodu kaliyaadaan
aarum kaanaathinnum poraamo mohappakshi
oro vaakkum nakshathrangal pole minnenam
thoraa sneham theeram thannil thammil pulkenam

Ormmakal cholluvathenthaanu
othorumichaal enthaanu kaathirunnathee dinam
athiru thirichaal kathirukalonnum
kanniludakkillaa
akkareyikkare ninnaalothu parakkaanokkillaa
athiru thirichaal kathirukalonnum
kanniludakkillaa
akkareyikkare ninnaalothu parakkaanokkillaa
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ലോകം ഒരു കൂട് ഈ കൂട്ടിൽ
നിന്നിൽ കൂടെ പാട് മാടപ്രാവേ
മാടപ്രാവേ ......(2)
കുഞ്ഞു കിനാവിൻ തൂവൽ പൂങ്കാറ്റിൽ
വീശി പായാം ആവോളം
മഴവില്ലിൻ പുറമേറാം ഓർമ്മകൾ ചൊല്ലുവതെന്താണ്
ഒത്തൊരുമിച്ചാൽ എന്താണ് കാത്തിരുന്നതീ ദിനം
അതിരു തിരിച്ചാൽ കതിരുകളൊന്നും
കണ്ണിലുടക്കില്ലാ
അക്കരെയിക്കരെ നിന്നാലൊത്തു പറക്കാനൊക്കില്ലാ
ഓരോ ദിനവും ഓണം പോലായാൽ
ഓർമ്മത്തുമ്പികളൂഞ്ഞാലാടി വരും
ഓലഞ്ഞാലി കുരുവികളെപ്പോലെ
ഓരോ നിമിഷവും മീനതേൻപുഴ നീന്താറാവേണം

കുന്നോളം കളിവാക്കുണ്ടേ കാണാതാകും
നേരത്തെല്ലാം ഉള്ളിൽ നോവുന്നേ
കാത്തു നിന്നു ശ്രുതി ചേർക്കും
കാറ്റിനോട് കളിയാടാൻ
ആരും കാണാതിന്നും പോരാമോ മോഹപ്പക്ഷി
ഓരോ വാക്കും നക്ഷത്രങ്ങൾ പോലേ മിന്നേണം
തോരാ സ്നേഹം തീരം തന്നിൽ തമ്മിൽ പുൽകേണം

ഓർമ്മകൾ ചൊല്ലുവതെന്താണ്
ഒത്തൊരുമിച്ചാൽ എന്താണ് കാത്തിരുന്നതീ ദിനം
അതിരു തിരിച്ചാൽ കതിരുകളൊന്നും
കണ്ണിലുടക്കില്ലാ
അക്കരെയിക്കരെ നിന്നാലൊത്തു പറക്കാനൊക്കില്ലാ
അതിരു തിരിച്ചാൽ കതിരുകളൊന്നും
കണ്ണിലുടക്കില്ലാ
അക്കരെയിക്കരെ നിന്നാലൊത്തു പറക്കാനൊക്കില്ലാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പടമേളം
ആലാപനം : അനു പ്രവീൺ, ശിവാനി, നിസാർ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
കാതോരം
ആലാപനം : നേഹ നായർ, ദേവാനന്ദ്   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌