View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Chellam Chellam ...

MovieBrother's Day (2019)
Movie DirectorKalabhavan Shajohn
LyricsBK Harinarayanan
Music4 Musics
SingersAbhijith Kollam

Lyrics

Lyrics submitted by: Sandhya Prakash

Chellam chellam kunjippoove ponnin kaniyaanunin chiri
kannum natte pengal poove kaathu vachu ninneyennume
manassinte naalakangalil kurumbulla thulliyaay
kolusinte thaalameki nee parannu vanneedave
ettante nenchile thaaraattin eenamalle

Chellam chellam kunjippoove ponnin kaniyaanunin chiri
kannum natte pengal poove kaathu vachu ninneyennume

Ennum enikkente swantham omalppaithalaay
koottaay viral thoongum kalikkoottukaari nee
ee tholathu thanchathil chaanjittu nee kanpootti mayanguvaan
mey thatteettu thaalathil paadiya thaalathil paadiya
paazh paattippo paadatte njan ettante nenchilu
thaaraattin eenamalle

Chellam chellam kunjippoove ponnin kaniyaanunin chiri
kannum natte pengal poove kaathu vachu ninneyennume

Poke oru naalum cheru kannuneermani
vaave mizhiyoram pozhiyaathirikkana
vaalkkannittu chanthathil pottittu
njan thunnichoruduppumaay nee chaanchakkam
chaanchaadi konchiyen poovarambilanayave
ettante nenchile thaaraati eenamalle

Chellam chellam kunjippoove ponnin kaniyaanunin chiri
kannum natte pengal poove kaathu vachu ninneyennume
manassinte naalakangalil kurumbulla thulliyaay
kolusinte thaalameki nee parannu vanneedave
ettante nenchile thaaraattin eenamalle
Chellam chellam kunjippoove ponnin kaniyaanunin chiri
kannum natte pengal poove kaathu vachu ninneyennume
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ചെല്ലം ചെല്ലം കുഞ്ഞിപ്പൂവേ പൊന്നിൻ കണിയാണു നിൻ ചിരി
കണ്ണും നട്ടെ പെങ്ങൾ പൂവേ കാത്തു വച്ചു നിന്നെയെന്നുമേ
മനസ്സിന്റെ നാലകങ്ങളിൽ കുറുമ്പുള്ള തുമ്പിയായ്
കൊലുസിന്റെ താളമേകി നീ പറന്നു വന്നീടവേ
ഏട്ടന്റെ നെഞ്ചിലെ താരാട്ടിൻ ഈണമല്ലേ

ചെല്ലം ചെല്ലം കുഞ്ഞിപ്പൂവേ പൊന്നിൻ കണിയാണു നിൻ ചിരി
കണ്ണും നട്ടെ പെങ്ങൾ പൂവേ കാത്തു വച്ചു നിന്നെയെന്നുമേ

എന്നും എനിക്കെന്റെ സ്വന്തം ഓമൽപ്പൈതലായ്
കൂട്ടായ് വിരൽ തൂങ്ങും കളികൂട്ടുകാരി നീ
ഈ തോളത്തു തഞ്ചത്തിൽ ചാഞ്ഞിട്ടു നീ കൺപൂട്ടി മയങ്ങുവാൻ
മെയ് തട്ടീട്ടു താളത്തിൽ പാടിയ താളത്തിൽ പാടിയ
പാഴ് പാട്ടിപ്പോ പാടട്ടെ ഞാൻ ഏട്ടന്റെ നെഞ്ചില്
താരാട്ടിൻ ഈണമല്ലേ

ചെല്ലം ചെല്ലം കുഞ്ഞിപ്പൂവേ പൊന്നിൻ കണിയാണു നിൻ ചിരി
കണ്ണും നട്ടെ പെങ്ങൾ പൂവേ കാത്തു വച്ചു നിന്നെയെന്നുമേ

പോകെ ഒരു നാളും ചെറു കണ്ണുനീർമണി
വാവേ മിഴിയോരം പൊഴിയാതിരിക്കണെ
വാൽക്കണ്ണിട്ടു ചന്തത്തിൽ പൊട്ടിട്ടു
ഞാൻ തുന്നിച്ചൊരുടുപ്പുമായ് നീ ചാഞ്ചക്കം
ചാഞ്ചാടി കൊഞ്ചിയെൻ പൂവരമ്പിലണയവേ
ഏട്ടന്റെ നെഞ്ചിലേ താരാട്ടിൻ ഈണമല്ലേ

ചെല്ലം ചെല്ലം കുഞ്ഞിപ്പൂവേ പൊന്നിൻ കണിയാണു നിൻ ചിരി
കണ്ണും നട്ടെ പെങ്ങൾ പൂവേ കാത്തു വച്ചു നിന്നെയെന്നുമേ
മനസ്സിന്റെ നാലകങ്ങളിൽ കുറുമ്പുള്ള തുമ്പിയായ്
കൊലുസിന്റെ താളമേകി നീ പറന്നു വന്നീടവേ
ഏട്ടന്റെ നെഞ്ചിലെ താരാട്ടിൻ ഈണമല്ലേ
ചെല്ലം ചെല്ലം കുഞ്ഞിപ്പൂവേ പൊന്നിൻ കണിയാണു നിൻ ചിരി
കണ്ണും നട്ടെ പെങ്ങൾ പൂവേ കാത്തു വച്ചു നിന്നെയെന്നുമേ


Other Songs in this movie

Nenchodu Vinaa
Singer : Biby Mathew, Dhanush (Tamil), 4 Musics   |   Lyrics : Dhanush (Tamil)   |   Music : 4 Musics
Thaalolam Thumbippenne
Singer : Vijay Yesudas, Biby Mathew, Haritha Balakrishnan, Vrinda Shameek, 4 Musics, Zia Ul Haq   |   Lyrics : Madhu Vasudevan   |   Music : 4 Musics
Oru Thooval
Singer : Karthik   |   Lyrics : Jis Joy   |   Music : 4 Musics