View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുഞ്ഞാടേ നിന്റെ മനസ്സിൽ ...

ചിത്രംഇട്ടിമാണി മെയ്ഡ് ഇൻ ചൈന (2019)
ചലച്ചിത്ര സംവിധാനംജിബി ജോജു
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതം4 മ്യൂസിക്സ്
ആലാപനംശങ്കര്‍ മഹാദേവന്‍, ബിബി മാത്യു, സുൽഫിഖ് എല്‍, വൃന്ദ ഷമീക്, ദേവിക സൂര്യപ്രകാശ്

വരികള്‍

Lyrics submitted by: Gopalakrishnan

Mele...mani muzhangunne....
thazhe... veerode nilkkumivanaane....
ittimaani oho ittimaani
ittimaani oho ittimaani (2)

Kunjade ninte manassil
ellolam nanma irunnaal
nee vaykkana chodu pizhakkoolla....
hey....nedendathu nedanamenkil
aadendathu poloru vesham
aadandathu kaikalilethoolaa...
ee naadin ellamellaam neeyanennu....
ellaarkkum thonnal vannaal nannaayennu...
karthaavin kaaval undel meleninnu....
chaaratho paathiriyundey koottayinnu....
thanchathil vendathu cheythaal
thunchathil keriyirikkaam
bhoolokam kayyilothukkeedaam....

Sakala gunangalkkuravidamayittaa-
rundiniyennu thiranjaal
idavakayonnaay chollanamappolittimaani (2)
oho....kunjade ninte manassil

Ellolam nanma irunnaal
nee vaykkna chodu pizhakkoola..

Adavum thadavum..
ariyendapole arinju
karuthan poruthan..
virivulla chekavarane...
tharichathiyivalleyilla...
oru koottam vaashi
poliparayuvathillathilla..

Oh ivanoru padayottam poyaal
kodi nattanonnum
janaganamana padarilla....
kathinavedi kavadi
bandadi venam
ovane ethirelkkan...ey

ethirukalellaam aruthivaruthi
veerodidanenchu virichu...
ulaka nayikkumushiranu poraanittimaani....
sakalagunangalkkuravidamaayittaa-
rundiniyennu thiranjaal
idavakayonnaay chollanamappolittimaani...

Kadalakkreninnoru kappal...
thurayoramaduthathu kandey...
mishihayude poleyoraalathilunda-
vanaranaaraaney.
kodiminnanorungiyaninjen
varavaayavanaarathu chollu...
narajathiyil nanmavithappathinethiya
apposthalananey......

oh.....nadu bharikkaam mannanu munnil
thanu namiche veenu namiche
thiru thiruthiruthomavanude vachana
mothikelppichen..
mannavanappol bhoomi koduthen..
ponkurishenthum palli paduthen
sakalarumudanadiyudayavanidayane
vaazhthi kumbitten...

Maarthoovambukal eeridunne-
modamode vaazhthidunne
paarin nayakanayivanennum
doshamakatti nilam cheyyunne
paavananakumavante mahathwam
padumidam sugashaanthi niranje...
vaazhvilaake mangalamaruliduvone
nalla janangalilaake bharam chernnidunne
punyameki ninnuvilangiduvone
ethinumenthinuvathiru kaithunayekidane
thinthai thithaa thithaa thimrithathei (3)
saadarena.....kaivanangeedunneyen....
വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം

മേലേ... മണി മുഴങ്ങുന്നേ..
താഴേ.. വീറോടെ നിൽക്കുമിവനാണേ..
ഇട്ടിമാണി ഓഹോ ഇട്ടിമാണി
ഇട്ടിമാണി ഓഹോ ഇട്ടിമാണി(2)

കുഞ്ഞാടെ നിന്റെ മനസ്സിൽ
എള്ളോളം നന്മ ഇരുന്നാൽ
നീ വയ്ക്കണ ചോട് പിഴക്കൂല്ലാ..
ഹേയ്.. നേടേണ്ടത് നേടണമെങ്കിൽ
ആടേണ്ടത് പോലൊരു വേഷം
ആടാണ്ടത് കൈകളിലെത്തൂലാ..
ഈ നാടിൻ എല്ലാമെല്ലാം നീയാണെന്ന്..
എല്ലാർക്കും തോന്നൽ വന്നാൽ നന്നായെന്ന്‌..
കർത്താവിൻ കാവൽ ഉണ്ടേൽ മേലെനിന്ന്..
ചാരത്തോ പാതിരിയുണ്ടയ് കൂട്ടായിന്ന്‌..
തഞ്ചത്തിൽ വേണ്ടത് ചെയ്താൽ
തുഞ്ചത്തിൽ കേറിയിരിക്കാം
ഭൂലോകം കയ്യിലൊതുക്കീടാം..

സകലഗുണങ്ങൾക്കുറവിടമായിട്ടാ-
രുണ്ടിനിയെന്നു തിരഞ്ഞാൽ
ഇടവകയൊന്നായ് ചൊല്ലണമപ്പോളിട്ടിമാണി (2)
ഓഹോ.. കുഞ്ഞാടെ നിന്റെ മനസ്സിൽ

എള്ളോളം നന്മ ഇരുന്നാൽ
നീ വയ്ക്കണ ചോട് പിഴക്കൂലാ..

അടവും തടവും..
അറിയേണ്ടപോലെ അറിഞ്ഞ്
കരുതാൻ പൊരുതാൻ..
വിരിവുള്ള ചേകവരാണെ..
തരിചതിയിവനില്ലേയില്ലാ...
ഒരു കൂട്ടം വാശി
പൊളിപറയുവതില്ലാതില്ല..

ഓ...ഇവനൊരു പടയോട്ടം പോയാൽ..
കൊടി നാട്ടാനൊന്നും
ജനഗണമന പാടാറില്ലാ...
കതിനാവെടി കാവടി
ബാന്റടി വേണം
ഇവനെ എതിരേൽക്കാൻ... ഏയ്

എതിരുകെളെല്ലാം അറുതിവരുത്തി
വീറോടിടനെഞ്ചു വിരിച്ച്..
ഉലകു നയിയ്ക്കുമുശിരനു പേരാണിട്ടിമാണി..
സകലഗുണങ്ങൾക്കുറവിടമായിട്ടാ-
രുണ്ടിനിയെന്നു തിരഞ്ഞാൽ
ഇടവകയൊന്നായ് ചൊല്ലണമപ്പോളിട്ടിമാണി..

കടലക്കരെ നിന്നൊരു കപ്പൽ..
തുറയൊരമടുത്തത് കണ്ടേയ്..
മിശിഹായുടെ പോലെയൊരാളതിലുണ്ട-
വനാരാണാരാണേയ്.
കൊടിമിന്നണൊരുങ്ങിയണിഞ്ഞെൻ
വരവായവനാരത് ചൊല്ല്..
നരജാതിയിൽ നന്മവിതപ്പതിനെത്തിയ
അപ്പോസ്തലനാണേയ്..

ഓ.. നാടു ഭരിയ്ക്കും മന്നന് മുന്നിൽ
താണു നമിച്ചേ വീണു നമിച്ചേ
തിരുതിരുതിരുതോമവനുടെ വചന-
മോതി കേൾപ്പിച്ചേൻ..
മന്നവനപ്പോൾ ഭൂമി കൊടുത്തേൻ..
പൊൻകുരിശേന്തും പള്ളി പടുത്തേൻ..
സകലരുമുടനടിയുടയവനിടയനെ
വാഴ്ത്തി കുമ്പിട്ടേൻ..

മാർത്തൂവമ്പുകൾ ഏറിടുന്നെ-
മോദമോടെ വാഴ്ത്തിടുന്നേ
പാരിൻ നായകനായിവനെന്നും
ദോഷമകറ്റി നിലം ചെയ്യുന്നേ
പാവനനാകുമവന്റെ മഹത്വം
പാടുമിടം സുഖശാന്തി നിറഞ്ഞേ..
വാഴ്‌വിലാകെ മംഗളമരുളിടുവോനെ
നല്ല ജനങ്ങളിലാകെ ഭാരം ചേർന്നിടുന്നേ
പുണ്യമേകി നിന്നുവിളങ്ങിടുവോനെ
ഏതിനുമെന്തിനുവാതിരു കൈതുണയേകിടേണേ
തിന്തയ് തിത്താ തിത്താ തിമൃതതെയ്യ്‌ (3)
സാദരേണാ.. കൈവണങ്ങീടുന്നേയെൻ..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ബൊമ്മ ബൊമ്മ
ആലാപനം : എം ജി ശ്രീകുമാർ, വൃന്ദ ഷമീക്, ലിയു ശുഅങ്, മാസ്റ്റർ ആദിത്യൻ, തെരേസ റോസ് ജോ   |   രചന : സന്തോഷ് വര്‍മ്മ, ലിയു ശുഅങ്   |   സംഗീതം : 4 മ്യൂസിക്സ്
കണ്ടോ കണ്ടോ..
ആലാപനം : മോഹന്‍ലാല്‍, വൈക്കം വിജയലക്ഷ്മി   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ദീപക്‌ ദേവ്‌
വെണ്ണിലാവ്
ആലാപനം : മഞ്ജരി, നജിം അര്‍ഷാദ്‌, കെ എസ് ഹരിശങ്കര്‍, ദേവിക സൂര്യപ്രകാശ്   |   രചന : മനു മൻജിത്‌   |   സംഗീതം : കൈലാസ്‌ മേനോന്‍
ഗിമ്മി മണി
ആലാപനം : അന്‍വര്‍ സാദത്ത്, വിഷ്ണു കൃഷ്ണന്‍, അലോഷ്യ കാവുംപുറത്ത്, യദു എസ് മാരാർ , അജിയേഷ് ആന്റോ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ദീപക്‌ ദേവ്‌
കുഞ്ഞാടേ നിന്റെ മനസ്സിൽ
ആലാപനം : ശങ്കര്‍ മഹാദേവന്‍, ബിബി മാത്യു, ഹരിത ബാലകൃഷ്ണൻ , സുൽഫിഖ് എല്‍, വൃന്ദ ഷമീക്, ദേവിക സൂര്യപ്രകാശ്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : 4 മ്യൂസിക്സ്