View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Veedhiyil ...

MovieGaana Gandharvan (2019)
Movie DirectorRamesh Pisharadi
LyricsRafeeq Ahamed
MusicDeepak Dev
SingersUnni Menon

Lyrics

Lyrics submitted by: Sandhya Prakash

Veedhiyil manveedhiyil ilayuthirum swaramo
ee rachillayil kattadunnithaa orekantha niswasamaay
Veedhiyil manveedhiyil ilayuthirum swaramo
ee rachillayil kattadunnithaa orekantha niswasamaay
veenudanjoru shankile aazhi than mounamay....
nirayaay varunnithile kanalormmakal
niradeepangal maayunna veedhiyil nizhal veezhkayaay

Veedhiyil manveedhiyil ilayuthirum swaramo
ee rachillayil kattadunnithaa orekantha niswasamaay

Koodozhinju pakal kinaa kili moodal manjil mayunnu
izha thakarnnu paadum veenayil; idari veenu venthooval
mindathe nilkkathe kalam payumbol ulmizhiyetho
chithrangal kanunnuvo verpedunnoru vazhiyile
paatha thaalangalaay nirayay varunnithile kanalormmakal
niradeepangal maayunna veedhiyil nizhal veezhkayaay

Oornnu veenu kanaka noolilaay
korthirunnoraa pushpangal
eriyananju sayam sandhya than
puka padarnnu kanmunnil innampetta manpole
odi pokunnu nenchinnolam lalicha swapnangale
alozhinjoru vazhiyile paatha thaalangalaay
nirayay varunnithile kanalormmakal
niradeepangal mayunna veedhiyil nizhal veezhkayaay

Veedhiyil manveedhiyil ilayuthirum swaramo
ee rachillayil kattadunnithaa orekantha niswasamaay
veenudanjoru shankile aazhi than mounamay....

nirayaay varunnithile kanalormmakal
niradeepangal maayunna veedhiyil nizhal veezhkayaay
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

വീഥിയിൽ മൺവീഥിയിൽ ഇലയുതിരും സ്വരമോ
ഈ രാച്ചില്ലയിൽ കാറ്റാടുന്നിതാ ഒരേകാന്ത നിശ്വാസമായ്
വീഥിയിൽ മൺവീഥിയിൽ ഇലയുതിരും സ്വരമോ
ഈ രാച്ചില്ലയിൽ കാറ്റാടുന്നിതാ ഒരേകാന്ത നിശ്വാസമായ്
വീണുടഞ്ഞൊരു ശങ്കിലേ ആഴി തൻ മൗനമായ് ...
നിറയായ് വരുന്നിതിലേ കനലോർമ്മകൾ
നിറദീപങ്ങൾ മായുന്ന വീഥിയിൽ നിഴൽ വീഴ്‌കയായ്

വീഥിയിൽ മൺവീഥിയിൽ ഇലയുതിരും സ്വരമോ
ഈ രാച്ചില്ലയിൽ കാറ്റാടുന്നിതാ ഒരേകാന്ത നിശ്വാസമായ്

കൂടൊഴിഞ്ഞു പകൽ കിനാ കിളി മൂടൽ മഞ്ഞിൽ മായുന്നു
ഇഴ തകർന്നു പാടും വീണയിൽ ഇടറി വീണു വെൺതൂവൽ
മിണ്ടാതെ നിൽക്കാതെ കാലം പായുമ്പോൾ ഉൾ മിഴിയേതോ
ചിത്രങ്ങൾ കാണുന്നുവോ വേർപെടുന്നൊരു വഴിയിലേ
പാത താളങ്ങളായ് നിറയായ് വരുന്നിതിലേ കനലോർമ്മകൾ
നിറദീപങ്ങൾ മായുന്ന വീഥിയിൽ നിഴൽ വീഴ്‌കയായ്

ഊർന്നു വീണു കനക നൂലിലായ്‌
കോർത്തിരുന്നൊരാ പുഷ്പങ്ങൾ
എരിയണഞ്ഞു സായം സന്ധ്യ തൻ
പുക പടർന്നു കൺമുന്നിൽ ഇന്നമ്പേറ്റ മാൻപോലെ
ഓടി പോകുന്നു നെഞ്ചിന്നോളം ലാളിച്ച സ്വപ്നങ്ങളേ
ആളൊഴിഞ്ഞൊരു വഴിയിലേ പാത താളങ്ങളായ്
നിറയായ് വരുന്നിതിലേ കനലോർമ്മകൾ
നിറദീപങ്ങൾ മായുന്ന വീഥിയിൽ നിഴൽ വീഴ്‌കയായ്

വീഥിയിൽ മൺവീഥിയിൽ ഇലയുതിരും സ്വരമോ
ഈ രാച്ചില്ലയിൽ കാറ്റാടുന്നിതാ ഒരേകാന്ത നിശ്വാസമായ്
വീണുടഞ്ഞൊരു ശങ്കിലേ ആഴി തൻ മൗനമായ് ...

നിറയായ് വരുന്നിതിലേ കനലോർമ്മകൾ
നിറദീപങ്ങൾ മായുന്ന വീഥിയിൽ നിഴൽ വീഴ്‌കയായ്

Other Songs in this movie

Undh Undh
Singer : Zia Ul Haq   |   Lyrics : Santhosh Varma   |   Music : Deepak Dev
Aalum Kolum
Singer : KS Harishankar, Jeenu Nazeer   |   Lyrics : Santhosh Varma   |   Music : Deepak Dev
Kalayude Keli
Singer : Shyam Prasad   |   Lyrics : Hari P Nair   |   Music : Madhu Paul