View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചന്ദ്രലേഖ കിന്നരി ...

ചിത്രംCID നസീര്‍ (1971)
ചലച്ചിത്ര സംവിധാനംപി വേണു
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

<�Aa..Aa�
chandralekha kinnari thunniya nin punchiri
changambuzhakkavitha pole
rambha tholkkum nin roopam
ravivarma ezhuthiya sakunthalaachithram pole

Aa�Aa�
sringaara chandanakkulir thaavum nin deham
srikovil shilpam pole
aaromale ninte anuraagathenmozhikal
aanandabhairavi pole (2)
(chandralekha)

Aa�Aa�
thaliraarnna paadangal thaalathil neengumbol
arayanna nadanam pole
thelivaarnna kannukal daahathaal vidarumbol
aakaasha hridayam kaanaam (2)
(chandralekha)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

�ആ..ആ�
ചന്ദ്രലേഖ കിന്നരി തുന്നിയ നിൻ പുഞ്ചിരി
ചങ്ങമ്പുഴക്കവിത പോലെ
രംഭ തോൽക്കും നിൻ രൂപം
രവിവർമ്മ എഴുതിയ ശകുന്തളാചിത്രം പോലെ

ആ�ആ�
ശൃംഗാര ചന്ദനക്കുളിർ താവും നിൻ ദേഹം
ശ്രീകോവിൽ ശിൽപം പോലെ
ആരോമലേ നിന്റെ അനുരാഗത്തേന്മൊഴികൾ
ആനന്ദഭൈരവി പോലെ (2) (ചന്ദ്രലേഖ)

ആ�ആ�
തളിരാർന്ന പാദങ്ങൾ താളത്തിൽ നീങ്ങുമ്പോൾ
അരയന്ന നടനം പോലെ
തെളിവാർന്ന കണ്ണുകൾ ദാഹത്താൽ വിടരുമ്പോൾ
ആകാശ ഹൃദയം കാണാം (2) (ചന്ദ്രലേഖ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിൻ മണിയറയിലെ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
സങ്കൽപത്തിൻ തങ്കരഥത്തിൽ
ആലാപനം : പി ജയചന്ദ്രൻ, സുധ വര്‍മ്മ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
തെന്മല പോയി വരുമ്പം
ആലാപനം : പി ലീല, കെ പി ചന്ദ്രമോഹൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
നീല നിശീഥിനി
ആലാപനം : കെ പി ബ്രഹ്മാനന്ദൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
പ്രണയസരോവരമേ
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍