View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പെണ്ണുലകം ...

ചിത്രംഉൾട്ട (2019)
ചലച്ചിത്ര സംവിധാനംസുരേഷ് പൊതുവാൾ
ഗാനരചനഅജയ് ചന്ദ്രൻ
സംഗീതംസുദർശൻ പയ്യന്നൂർ
ആലാപനംസായനോര ഫിലിപ്പ്

വരികള്‍

Lyrics submitted by: Sandhya Prakash

Pennulakum pennulakum pennin kayyil ee ulakam
kaivalakal paadivarum kaalthalakal aadivarum
pennulakum pennulakum pennin kayyil ee ulakam
pennin kayyil ee ulakam

Aadukalo kanal veenurukum ee ulakam pennulakam
Aadukalo kanal veenurukum ee ulakam pennulakam

Kaaderiyum kanninakal kalppana than theeyalakal
kaaderiyum kanninakal kalppana than theeyalakal
kaadukaala karithirakal anayatte ini amaratte
kaadukaala karithirakal anayatte ini amaratte
ee naadin penpulari penpulari ithu ponpulari
ee naadin penpulari penpulari ithu ponpulari

Pennin kayyil ee ulakam
pennin kayyil ee ulakam

Kaayabhalam penkoymabhalam meythaarikalaay
kolthaarikalaay vaaluklaay
urumikalaay veeshivarunnoru ulakam
kaayabhalam penkoymabhalam meythaarikalaay
kolthaarikalaay vaaluklaay
urumikalaay veeshivarunnoru ulakam
thottukalichaal vidilla njangal
thottumadangaan manassumillaa
abalaklennoru perum venda
anukambakalude kadhayum vendaa
unarum pennin samaramithaa
uyarum mannin charithamithaa
unarum pennin samaramithaa
uyarum mannin charithamithaa

Pennulakum pennulakum pennin kayyil ee ulakam
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

പെണ്ണുലകം പെണ്ണുലകം പെണ്ണിൻ കയ്യിൽ ഈ ഉലകം
കൈവളകൾ പാടിവരും കാൽത്തളകൾ ആടിവരും
പെണ്ണുലകം പെണ്ണുലകം പെണ്ണിൻ കയ്യിൽ ഈ ഉലകം
പെണ്ണിൻ കയ്യിൽ ഈ ഉലകം

ആടുകലോ കനൽ വീണുരുകും ഈ ഉലകം പെണ്ണുലകം
ആടുകലോ കനൽ വീണുരുകും ഈ ഉലകം പെണ്ണുലകം

കാടെരിയും കണ്ണിണകൾ കൽപ്പന തൻ തീയലകൾ
കാടെരിയും കണ്ണിണകൾ കൽപ്പന തൻ തീയലകൾ
കാടുകാല കരിതിരികൾ അണയട്ടെ ഇനി അമരട്ടെ
കാടുകാല കരിതിരികൾ അണയട്ടെ ഇനി അമരട്ടെ
ഈ നാടിൻ പെൺപുലരി പെൺപുലരി ഇത് പൊൻപുലരി
ഈ നാടിൻ പെൺപുലരി പെൺപുലരി ഇത് പൊൻപുലരി

പെണ്ണിൻ കയ്യിൽ ഈ ഉലകം
പെണ്ണിൻ കയ്യിൽ ഈ ഉലകം

കായബലം പെൺകോയ്മബലം മേയ്ത്താരികളായ്
കോൽത്താരികളായ് വാളുകളായ്
ഉറുമികളായ് വീശിവരുന്നൊരു ഉലകം
കായബലം പെൺകോയ്മബലം മേയ്ത്താരികളായ്
കോൽത്താരികളായ് വാളുകളായ്
ഉറുമികളായ് വീശിവരുന്നൊരു ഉലകം
തൊട്ടുകളിച്ചാൽ വിടില്ല ഞങ്ങൾ
തോറ്റുമടങ്ങാൻ മനസ്സുമില്ലാ
അബലകളെന്നൊരു പേരും വേണ്ടാ
അനുകമ്പകളുടെ കഥയും വേണ്ടാ
ഉണരും പെണ്ണിൻ സമരമിതാ
ഉയരും മണ്ണിൻ ചരിതമിതാ
ഉണരും പെണ്ണിൻ സമരമിതാ
ഉയരും മണ്ണിൻ ചരിതമിതാ

പെണ്ണുലകം പെണ്ണുലകം പെണ്ണിൻ കയ്യിൽ ഈ ഉലകം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കേരളമാണെന്റെ നാട്
ആലാപനം : വൈക്കം വിജയലക്ഷ്മി   |   രചന : കെ കുഞ്ഞികൃഷ്ണൻ   |   സംഗീതം : സുദർശൻ പയ്യന്നൂർ
മടിക്കാനെന്താണ്
ആലാപനം : സിതാര കൃഷ്ണകുമാര്‍, വിജയ്‌ യേശുദാസ്‌   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍