സ്വപ്നഭൂവിലെ ...
ചിത്രം | സമീര്‍ (2020) |
ചലച്ചിത്ര സംവിധാനം | റഷീദ് പാറക്കല്‍ |
ഗാനരചന | റഷീദ് പാറക്കല്‍ |
സംഗീതം | സുദീപ് പാലനാട് |
ആലാപനം | സുദീപ് പാലനാട്, ശുഭം ബോവിക്ക് |
വരികള്‍
Lyrics submitted by: Sandhya Prakash Swapnabhoovile jeevithamo swarga bhoomikal ee vidhamo sooryakopamapaaram ya rahmaan thaanthamaam maruveedhikalil braanthamaay njaanalayumbol snehamekhamatheetham yaa rahmaan adharangal varalumbol rudhira then kiniyunnu virahathaal thalrumbol moham irulunnu aathmaavin ullarayil veenadinjoru chaarathin idayil kanalaane chikayaruthe Verupoya marakkombil koodu koottiyirippu njaan dooreyaayival paaruklayaay vyartham thaazhe veena mulanthandil ezhumurivukal paadumbol aardrageethamunarnnu paazhmanalil kaattum kadalum kalaham thudarum paavam thonikkaaraa engu poyi nee Parayuka pranayame mizhikalilnirayumee virahamanikalude kadha neele alayuka erimanal urukumee vazhikalil pathikaa Neduveerppin choodil urukunnu bhavanam nizhalo marayum veyilaay eriyum ee janmam raavum pakalum iruloo theliyum neeyen chaareyillathenthu cheyvu njaan Swapnabhoovile jeevithamo swargga bhoomikal sooryakopamapaaram yaa rahmaan thaanthamaam maruveedhikaliolbraanthamaay njaanalayumbol snehamekhamatheetham yaa rahmaan yaa rahmaan | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് സ്വപ്നഭൂവിലെ ജീവിതമോ സ്വർഗ്ഗ ഭൂമികൾ ഈ വിധമോ സൂര്യകോപമപാരം യാ റഹ്‌മാൻ താന്തമാം മരുവീഥികളിൽ ഭ്രാന്തമായ് ഞാനലയുമ്പോൾ സ്‌നേഹമേഘമതീതം യാ റഹ്‌മാൻ അധരങ്ങൾ വരളുമ്പോൾ രുധിരതേൻ കിനിയുന്നു വിരഹത്താൽ തളരുമ്പോൾ മോഹം ഇരുളുന്നു ആത്മാവിൻ ഉള്ളറയിൽ വീണടിഞ്ഞൊരു ചാരത്തിൻ ഇടയിൽ കനലാണേ ചികയരുതേ വേരുപോയ മരക്കൊമ്പിൽ കൂടു കൂട്ടിയിരിപ്പു ഞാൻ ദൂരെയായിവൾ പാറുകയായ് വ്യർത്ഥം താഴെ വീണ മുളന്തണ്ടിൽ ഏഴുമുറിവുകൾ പാടുമ്പോൾ ആർദ്രഗീതമുണർന്നു പാഴ്‌മണലിൽ കാറ്റും കടലും കലഹം തുടരും പാവം തോണിക്കാരാ എങ്ങുപോയീ നീ പറയുക പ്രണയമേ മിഴികളിൽ നിറയുമീ വിരഹമണികളുടെ കഥ നീളേ അലയുക എരിമണൽ ഉരുകുമീ വഴികളിൽ പതികാ നെടുവീർപ്പിൻ ചൂടിൽ ഉരുകുന്നു ഭവനം നിഴലോ മറയും വെയിലായ് എരിയും ഈ ജൻമം രാവും പകലും ഇരുളോ തെളിയും നീയെൻ ചാരെയില്ലാതെന്തു ചെയ്‌വൂ ഞാൻ സ്വപ്നഭൂവിലെ ജീവിതമോ സ്വർഗ്ഗ ഭൂമികൾ സൂര്യകോപമപാരം യാ റഹ്‌മാൻ താന്തമാം മരുവീഥികളിൽ ഭ്രാന്തമായ് ഞാനലയുമ്പോൾ സ്‌നേഹമേഘമതീതം യാ റഹ്‌മാൻ യാ റഹ്‌മാൻ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ജീവന്റെ ജീവനായി
- ആലാപനം : കാര്‍ത്തിക്, സിതാര കൃഷ്ണകുമാര്‍ | രചന : റഷീദ് പാറക്കല്‍ | സംഗീതം : സുദീപ് പാലനാട്
- മഴചാറും ഇടവഴിയിൽ
- ആലാപനം : വിദ്യാധരന്‍ മാസ്റ്റർ | രചന : റഷീദ് പാറക്കല്‍ | സംഗീതം : പി ശിവറാം
- മരുഭൂവിൻ തിരയല്ലേ
- ആലാപനം : ആല്‍ഫ്രഡ് എബി ഐസക്ക്, ഭദ്ര റെജിൻ | രചന : റഷീദ് പാറക്കല്‍ | സംഗീതം : സുദീപ് പാലനാട്
- യാ ഇലാഹി
- ആലാപനം : സുദീപ് പാലനാട്, മീര ജയപ്രകാശ് | രചന : റഷീദ് പാറക്കല്‍ | സംഗീതം : സുദീപ് പാലനാട്