View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കത്താത്ത കാർത്തിക ...

ചിത്രംഅനാഥ ശിൽപങ്ങൾ (1971)
ചലച്ചിത്ര സംവിധാനംഎം കെ രാമു
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംആര്‍ കെ ശേഖര്‍
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

kathaatha kaarthika vilakku pole
kanneerilaliyunna kavitha pole
vidaraathe kozhiyunna poovu pole
thakarunna swapnathin kalippava njaan (kathaatha)

ezhuthaatha kadhayile naayika njaan - aarum
ariyaatha vasanthathin manamaanu njaan
(ezhuthaatha)
uyaraatha gaanathin shruthiyaanu njaan - neeril
oru dukhamezhuthiya padamaanu njaan (kathaatha)

hridayathin vaathilukal adanjupoyi - etho
mridulavikaaramathil chitharippoyi
(hridayathin)
madhuraardra gaanadhaara pakaraathe paavam
mama swapna veena veenu thakarnnu poyi (kathaatha)
വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍

കത്താത്ത കാര്‍ത്തിക വിളക്കുപോലെ
കണ്ണീരിലലിയുന്ന കവിത പോലെ
വിടരാതെ കൊഴിയുന്ന പൂവു പോലെ
തകരുന്ന സ്വപ്നത്തിന്‍ കളിപ്പാവ ഞാന്‍ (കത്താത്ത)

എഴുതാത്ത കഥയിലെ നായിക ഞാന്‍ - ആരും
അറിയാത്ത വസന്തത്തിന്‍ മണമാണു ഞാന്‍
എഴുതാത്ത കഥയിലെ നായിക ഞാന്‍ - ആരും
അറിയാത്ത വസന്തത്തിന്‍ മണമാണു ഞാന്‍
ഉയരാത്ത ഗാനത്തിന്‍ ശ്രുതിയാണു ഞാന്‍ നീരില്‍
ഒരു ദു:ഖമെഴുതിയ പടമാണു ഞാന്‍ (കത്താത്ത)

ഹൃദയത്തിന്‍ വാതിലുകള്‍ അടഞ്ഞുപോയി
ഏതോ മൃദുലവികാരമതില്‍ ചിതറിപ്പോയി
ഹൃദയത്തിന്‍ വാതിലുകള്‍ അടഞ്ഞുപോയി
ഏതോ മൃദുലവികാരമതില്‍ ചിതറിപ്പോയി
മധുരാര്‍ദ്രഗാനധാര പകരാതെ പാവം
മമസ്വപ്നവീണ വീണു തകര്‍ന്നു പോയി (കത്താത്ത)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സന്ധ്യാരാഗം മാഞ്ഞുകഴിഞ്ഞു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ആര്‍ കെ ശേഖര്‍
പാതിവിടർന്നൊരു
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ആര്‍ കെ ശേഖര്‍
അച്ചൻകോവിലാറ്റിലെ
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ആര്‍ കെ ശേഖര്‍
തീർത്ഥയാത്ര തുടങ്ങി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ആര്‍ കെ ശേഖര്‍