View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആകാശമായവളെ  ...

ചിത്രംവെള്ളം: ദി എസ്സെൻഷ്യൽ ഡ്രിങ്ക് (2021)
ചലച്ചിത്ര സംവിധാനംജി പ്രജീഷ് സെൻ
ഗാനരചനനിധീഷ് നടേരി
സംഗീതംബിജിബാല്‍
ആലാപനംശഹബാസ് അമന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Aakaashamaayavale akalepparannavale
chirakaayirunnallo nee
ariyaathe poyannu njaan
nizhalo maanjupoy vazhiyum marannupoy
thoraatha raamazhayil......
choottumananjupoy paattum murinju poy
njano shoonyamaayi.....

Udalum chornnupoy uyirum pakuthupoy
ullam pinanjupoyi.....
ottakkirunnethra kaattu njaanelkkanam
theeraa novumaayi.....
ormmayilaazhnnethra kaathangal neenthanam
neeyaam theerameraan.......

Kadavo irundu poy padavil thanichumaay
ninavo nee maathramaay
anthikkilikkootta monnaay parannupoy
vaanam vimookamaay
ittu nilaavente nettimel thottathu
neeyo raakkanavo.......

Aakaashamaayavale akalepparannavale
chirakaayirunnallo nee
ariyaathe poyannu njaan
nizhalo maanjupoy vazhiyum marannupoy
thoraatha raamazhayil......
choottumananjupoy paattum murinju poy
njano shoonyamaayi.....
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ആകാശമായവളേ അകലേപ്പറന്നവളേ
ചിറകായിരുന്നല്ലോ നീ
അറിയാതെ പോയന്നു ഞാൻ
നിഴലോ മാഞ്ഞുപോയ് വഴിയും മറന്നുപോയ്
തോരാത്ത രാമഴയിൽ........
ചൂട്ടുമണഞ്ഞുപോയ് പാട്ടും മുറിഞ്ഞു പോയ്
ഞാനോ ശൂന്യമായി ........

ഉടലും ചേർന്നുപോയ് ഉയിരും പകുത്തുപോയ്
ഉള്ളം പിണഞ്ഞുപോയി ....
ഒറ്റക്കിരുന്നെത്ര കാറ്റു ഞാനേൽക്കണം
തീരാ നോവുമായി ....
ഓർമ്മയിലാഴ്‌ന്നെത്ര കാതങ്ങൾ നീന്തണം
നീയാം തീരമേറാൻ .....

കടവോ ഇരുണ്ടു പോയ് പടവിൽ തനിച്ചുമായ്
നിനവോ നീ മാത്രമായ്
അന്തിക്കിളിക്കൂട്ട മൊന്നായ് പറന്നു പോയ്
വാനം വിമൂകമായ്
ഇറ്റു നിലാവെൻ്റെ നെറ്റിമേൽ തൊട്ടത്
നീയോ രാക്കനവോ ......

ആകാശമായവളേ അകലേപ്പറന്നവളേ
ചിറകായിരുന്നല്ലോ നീ
അറിയാതെ പോയന്നു ഞാൻ
നിഴലോ മാഞ്ഞുപോയ് വഴിയും മറന്നുപോയ്
തോരാത്ത രാമഴയിൽ........
ചൂട്ടുമണഞ്ഞുപോയ് പാട്ടും മുറിഞ്ഞു പോയ്
ഞാനോ ശൂന്യമായി ........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുലരിയിൽ അച്ഛന്റെ
ആലാപനം : അനന്യ   |   രചന : നിധീഷ് നടേരി   |   സംഗീതം : ബിജിബാല്‍
ഒരു കുറി കണ്ടു നാം
ആലാപനം : വി വിശ്വനാഥന്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ബിജിബാല്‍
ചൊക ചോകന്നൊരു സൂര്യൻ 
ആലാപനം : ഭദ്ര റെജിൻ   |   രചന : നിധീഷ് നടേരി   |   സംഗീതം : ബിജിബാല്‍
ആഴിയാഴങ്ങൾ
ആലാപനം : ഷബീർ അലി   |   രചന : നിധീഷ് നടേരി   |   സംഗീതം : ബിജിബാല്‍