View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആഴിയാഴങ്ങൾ ...

ചിത്രംവെള്ളം: ദി എസ്സെൻഷ്യൽ ഡ്രിങ്ക് (2021)
ചലച്ചിത്ര സംവിധാനംജി പ്രജീഷ് സെൻ
ഗാനരചനനിധീഷ് നടേരി
സംഗീതംബിജിബാല്‍
ആലാപനംഷബീർ അലി

വരികള്‍

Lyrics submitted by: Sandhya Prakash

Aazhiyaazhangalkkullil thenni thuzhayme jalakanam
mele vaanerum vaarmekha chirakilo
poya kaalam paathiraavo paazhkkinaavin pooramo
sooryathaapam neerumullam paatha nedaan indhanam
munnottodum vaanam thedunnu vazhinaalam doore
ninnil thookunnu ponnoli
vellam thulliyulanjaalum vallam munnottallo
chellum theeram pulkum iniyillaa pinnottu
vellam thulliyulanjaalum vallam munnottallo
chellum theeram pulkum iniyillaa pinnottu

Vazhi niraye nivaranu maruvaayeriyanu
akale maayanu pakalo paayanu
iravo parayanu iniym thuzha thuzhayanamithilere
kara arike anayana kaalam
puthuchuvadukalerum neram
niramerunna lokamithonnaake kai neettunnu
vellam thulliyulanjaalum vallam munnottallo
chellum theeram pulkum iniyillaa pinnottu
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ആഴിയാഴങ്ങൾക്കുള്ളിൽ തെന്നി തുഴയുമീ ജലകണം
മേലേ വാനേറും വാർമേഘ ചിറകിലോ
പോയ കാലം പാതിരാവോ പാഴ്ക്കിനാവിൻ പൂരമോ
സൂര്യ താപം നീറുമുള്ളം പാത നേടാൻ ഇന്ധനം
മുന്നോട്ടോടും വാനം തേടുന്നു വഴി നാളം ദൂരേ
നിന്നിൽ തൂകുന്നു പൊന്നൊളി
വെള്ളം തുള്ളിയുലഞ്ഞാലും വള്ളം മുന്നോട്ടല്ലോ
ചെല്ലും തീരം പുൽകും ഇനിയില്ലാ പിന്നോട്ട്
വെള്ളം തുള്ളിയുലഞ്ഞാലും വള്ളം മുന്നോട്ടല്ലോ
ചെല്ലും തീരം പുൽകും ഇനിയില്ലാ പിന്നോട്ട്

വഴി നിറയേ നിവരണ് മരുവായെരിയാണ്
അകലേ മായണ് പകലോ പായണ്‌
ഇരവോ പറയണ് ഇനിയും തുഴ തുഴയണമിതിലേറെ
കര അരികേ അണയണ കാലം
പുതുചുവടുകളേറും നേരം
നിറമേറുന്ന ലോകമിതൊന്നാകെ കൈ നീട്ടുന്നു
വെള്ളം തുള്ളിയുലഞ്ഞാലും വള്ളം മുന്നോട്ടല്ലോ
ചെല്ലും തീരം പുൽകും ഇനിയില്ലാ പിന്നോട്ട്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുലരിയിൽ അച്ഛന്റെ
ആലാപനം : അനന്യ   |   രചന : നിധീഷ് നടേരി   |   സംഗീതം : ബിജിബാല്‍
ഒരു കുറി കണ്ടു നാം
ആലാപനം : വി വിശ്വനാഥന്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ബിജിബാല്‍
ആകാശമായവളെ 
ആലാപനം : ശഹബാസ് അമന്‍   |   രചന : നിധീഷ് നടേരി   |   സംഗീതം : ബിജിബാല്‍
ചൊക ചോകന്നൊരു സൂര്യൻ 
ആലാപനം : ഭദ്ര റെജിൻ   |   രചന : നിധീഷ് നടേരി   |   സംഗീതം : ബിജിബാല്‍