View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശൃംഗാര രൂപിണി ശ്രീപാർവ്വതി ...

ചിത്രംപഞ്ചവന്‍കാട് (1971)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി സുശീല, കോറസ്‌

വരികള്‍

Lyrics submitted by: Sreedevi Pillai

sringaararoopinee , sreepaarvathi
sakhimaarumorumichu , pallineeraattinu
dhanumaasappoykayilirangee orunaal
dhanumaasappoykayilirangee!
(Sringaara roopini)

gorochanakkuri maanju, mudiyazhinju
thirumaarileyuthareeyathukil nananju
aalilayaranjaana manikilungi valakilungi, kulirolangal
deviye pothinju nirthi!
(Sringaara roopini)

Sailendra puthriye kaanaan, paattukaelkkaan
annu sreeparamaeswaranolichu ninnu
chandrakkala pathicha mudi kandu, thirumizhi kandu devi
pannagaabharanane thiricharinju
(Sringaara roopini)

Ororo sakhimaarakannu mukham kunichu, devi
kaaranikoonthalkondu maarmarachu
aayiramaasleshalatha padarnnu, malar vidarnnu
thiruvaathira nakshathramudichuyarnnu
(Sringaara roopini)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ശൃംഗാരരൂപിണി ശ്രീപാര്‍വതി
സഖിമാരുമൊരുമിച്ച് പള്ളിനീരാട്ടിന്
ധനുമാസപ്പൊയ്കയിലിറങ്ങീ ഒരുനാള്‍
ധനുമാസപ്പൊയ്കയിലിറങ്ങീ

ഗോരോചനക്കുറിമാഞ്ഞൂ മുടിയഴിഞ്ഞൂ
തിരുമാറിലെയുത്തരീയത്തുകില്‍ നനഞ്ഞൂ
ആലിലയരഞ്ഞാണ മണികിലുങ്ങീ വളകിലുങ്ങീ
കുളിരോളങ്ങള്‍ ദേവിയെ പൊതിഞ്ഞുനിര്‍ത്തി
ശൃംഗാരരൂപണി.....

ശൈലേന്ദ്രപുത്രിയെ കാണാന്‍,പാട്ടുകേള്‍ക്കാന്‍
അന്നു ശ്രീപരമേശ്വരനൊളിച്ചുനിന്നു
ചന്ദ്രക്കലപതിച്ച മുടികണ്ടു തിരുവുടല്‍ കണ്ടു ദേവി
പന്നഗാഭരണനെ തിരിച്ചറിഞ്ഞൂ
ശൃംഗാരരൂപണി.....

ഓരോരോസഖിമാരകന്നു, മുഖം കുനിച്ചു ദേവി
കാറണിക്കൂന്തല്‍കൊണ്ട് മാര്‍മറച്ചു
ആയിരമാശ്ലേഷലതപടര്‍ന്നു മലര്‍വിടര്‍ന്നു
തിരുവാതിര നക്ഷത്രമുദിച്ചുയര്‍ന്നൂ
ശൃംഗാരരൂപണി.....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാജശില്‍പ്പി
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
മന്മഥ പൗർണ്ണമി
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ചുവപ്പു കല്ലു മൂക്കുത്തി
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കള്ളിപ്പാലകൾ പൂത്തു
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ