View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കള്ളിപ്പാലകൾ പൂത്തു ...

ചിത്രംപഞ്ചവന്‍കാട് (1971)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

kallipaalakal poothu kaadoru vellippookuda theerthu
aarilumarilum avayude saurabham
aalippadarumorunmaadam
kallipaalakal poothu kaadoru vellippookuda theerthu

poomanam parakkuumbol pirake pirake pirake...
nakshathrakkathir koonthalil aniyum
yakshikal raathriyilethum
avar mannile manushyare manmadha kadhayile
manthram cholli mayakkum...mayakkum... mayakkum...
manthram cholli maykkum.....aaaaaaaaaaa
(kallippaalakal)

poonilavudikkumbol ithile ithile ithile
gandharvvanmaar bhoomiyil vannoru
chandanamaalika theerkkum
avar sundarimaarude hridaya sarassukal
swapnam kondu nirakkum....nirakkum... nirakkum...
swapnam kondu nirakkum.....
(kallippaalakal)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കള്ളിപ്പാലകള്‍ പൂത്തു കാടൊരു വെള്ളിപ്പൂക്കുട തീര്‍ത്തു
ആരിലുമാരിലുമവയുടെ സൌരഭം ആളിപ്പടരുമൊരുന്മാദം
(കള്ളിപ്പാലകള്‍ )

പൂമണം പരക്കുമ്പോള്‍ പിറകെ പിറകെ പിറകെ
നക്ഷത്രക്കതിര്‍ കൂന്തലിലണിയും
യക്ഷികള്‍ രാത്രിയിലെത്തും
(പൂമണം ) ..... അവര്‍
മണ്ണിലെ മനുഷ്യരെ മന്മഥകഥയിലെ
മന്ത്രം ചൊല്ലി മയക്കും
മയക്കും ..... മയക്കും .....
മന്ത്രം ചൊല്ലി മയക്കും
(കള്ളിപ്പാലകള്‍ )

പൂനിലാവുദിക്കുമ്പോള്‍ ഇതിലെ ഇതിലെ ഇതിലെ
ഗന്ധര്‍വ്വന്മാര്‍ ഭൂമിയില്‍ വന്നൊരു
ചന്ദനമാളിക തീര്‍ക്കും
(പൂനിലാവു...) ..... അവര്‍
സുന്ദരിമാരുടെ ഹൃദയസരസ്സുകള്‍
സ്വപ്നം കൊണ്ടു നിറയ്ക്കും
നിറയ്ക്കും ..... നിറയ്ക്കും .....
സ്വപ്നം കൊണ്ടു നിറയ്ക്കും
(കള്ളിപ്പാലകള്‍ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശൃംഗാര രൂപിണി ശ്രീപാർവ്വതി
ആലാപനം : പി സുശീല, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
രാജശില്‍പ്പി
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
മന്മഥ പൗർണ്ണമി
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ചുവപ്പു കല്ലു മൂക്കുത്തി
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ