Amme Amme ...
Movie | Chaayam (1973) |
Movie Director | PN Menon |
Lyrics | Vayalar |
Music | G Devarajan |
Singers | Ayiroor Sadasivan |
Lyrics
Lyrics submitted by: Sreedevi Pillai amme amme aviduthe munnil njaanaaru daivamaaru amme.............. aadiyil maanavum bhoomiyum theerthathu daivamaayirikkaam aaraam naalil manushyanetheerthathum daivamaayirikkaam aa daivathe pettuvalarthiyathammayallo amma aa daivathe mulappaaloottiyathammayallo amma daivavum nammalum avarude ekaantha daahamaayirunnirikkaam rakthakkuzhaliloode asthithaliriloode makkalude manassilekkozhukivannu ammayude shaishava swapnangalil nammal manpaavakalaayirunnu amme.......... kaalavum nammalum avarude sandesha kaavyamaayirunnille? pokkil kodiyiloode pushpachodiyiloode makkalude njarambilekkozhuki vannu ammayude youvana swapnangalil nammal brahmanandamayirunnu amme........... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള അമ്മേ.. അമ്മേ... അവിടുത്തെമുന്നില്‍ ഞാനാര് ദൈവമാര്? അമ്മേ.... ആദിയില്‍ മാനവും ഭൂമിയും തീര്‍ത്തത് ദൈവമായിരിക്കാം ആറാംനാളില്‍ മനുഷ്യനെ തീര്‍ത്തതും ദൈവമായിരിക്കാം ആ ദൈവത്തെ പെറ്റുവളര്‍ത്തിയതമ്മയല്ലോ അമ്മ ആ ദൈവത്തെ മുലപ്പാലൂട്ടിയതമ്മയല്ലോ അമ്മ അമ്മേ........ ദൈവവും നമ്മളും അവരുടെയേകാന്ത ദാഹമായിരുന്നില്ലേ? രക്തക്കുഴലിലൂടെ അസ്ഥിത്തളിരിലൂടെ മക്കളുടെ മനസ്സിലേക്കൊഴുകിവന്നൂ അമ്മയുടെ ശൈശവ സ്വര്‍ഗ്ഗങ്ങളില്‍ നമ്മള്‍ മണ്‍പാവകളായിരുന്നൂ അമ്മേ...... കാലവും നമ്മളും അവരുടെ സന്ദേശ കാവ്യമായിരുന്നില്ലേ? പൊക്കിള്‍ക്കൊടിയിലൂടെ പുഷ്പച്ചൊടിയിലൂടെ മക്കളുടെ ഞരമ്പിലേക്കൊഴുകിവന്നൂ അമ്മയുടെ യൗവന സ്വപ്നങ്ങളില്‍ നമ്മള്‍ ബ്രഹ്മാനന്ദമായിരുന്നൂ അമ്മേ............ |
Other Songs in this movie
- Chaayam karutha chaayam
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Gokulaashtami Naal
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Sreevalsam Maaril
- Singer : Ayiroor Sadasivan | Lyrics : Vayalar | Music : G Devarajan
- Maariyamma Thaaye
- Singer : P Madhuri, TM Soundararajan | Lyrics : Kannadasan | Music : G Devarajan
- Oshaakali
- Singer : Adoor Bhasi, Chorus | Lyrics : Vayalar | Music : G Devarajan