Sreevalsam Maaril ...
Movie | Chaayam (1973) |
Movie Director | PN Menon |
Lyrics | Vayalar |
Music | G Devarajan |
Singers | Ayiroor Sadasivan |
Lyrics
Added by venu on October 6, 2009 ശ്രീവത്സം മാറില്‍ ചാര്‍ത്തിയ ശീതാംശുകലേ ശ്രീകലേ ഭൂമിക്കു പുഷ്പാഭരണങ്ങള്‍ നല്‍കിയ പ്രേമദേവതേ ഭിക്ഷാംദേഹി ഭിക്ഷാംദേഹി ഭിക്ഷാംദേഹി ഹൃദയമാം ശംഖില്‍ ഭൂപാളവുമായ് ഉദയാദ്രിസാനുവിലൂടെ വെണ്‍കൊറ്റക്കുട ചൂടിയ നിന്‍ മണി സ്യന്ദനമൊഴുകും വഴിയില്‍ മൂകമാം എന്റെയീ കല്‍വിളക്കും കൊണ്ട് മുഖം കാണിക്കാന്‍ വന്നൂ - പണ്ടേ മുഖം കാണിക്കാന്‍ വന്നൂ രാഗം ഞാന്‍ - താളം ഞാന്‍ അനുരാഗം ഞാന്‍ (ശ്രീവത്സം) യുഗങ്ങളും ഞാനും ഒന്നിച്ചുണര്‍ന്നു ഒരു ജീവബിന്ദുവിനുള്ളില്‍ നിന്നൊറ്റക്കല്‍ മണ്ഡപനടയിലെ ചന്ദനപ്രതിമകള്‍ക്കരികില്‍ കാലമാം കാമുകന്‍ തന്ന നിന്‍ കൌസ്തുഭം കടം ചോദിക്കാന്‍ നിന്നൂ- അന്നേ കടം ചോദിക്കാന്‍ നിന്നൂ ദാഹം ഞാന്‍ സ്നേഹം ഞാന്‍ നിത്യമോഹം ഞാന്‍ (ശ്രീവത്സം) ---------------------------------- Added by jayalakshmi.ravi@gmail.com on March 20, 2011 Sreevalsam maaril chaarthiya sheethaamshukale sreekale bhoomikku pushpaabharanangal nalkiya premadevathe bhikshaamdehi bhikshaamdehi bhikshaamdehi hrudayamaam shankhil bhoopaalavumaay udayaadrisaanuviloode (hrudayamaam...) venkottakkuda choodiya nin mani syanthanamozhukum vazhiyil mookamaam enteyee kalvilakkum kondu mukham kaanikkaan vannu pande mukham kaanikkaan vannu raagam njaan thaalam njaan anuraagam njaan yugangalum njaanum onnichunarnnu oru jeevabinduvinullil (yugangalum....) ninnokkal mandapanadayile chandanaprathimakalkkarikil kaalamaam kaamukan thanna nin kousthubham kadam chodikkaan ninnu anne kadam chodikkaan ninnu daaham njaan sneham njaan nithyamoham njaan (sreevalsam....) |
Other Songs in this movie
- Amme Amme
- Singer : Ayiroor Sadasivan | Lyrics : Vayalar | Music : G Devarajan
- Chaayam karutha chaayam
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Gokulaashtami Naal
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Maariyamma Thaaye
- Singer : P Madhuri, TM Soundararajan | Lyrics : Kannadasan | Music : G Devarajan
- Oshaakali
- Singer : Adoor Bhasi, Chorus | Lyrics : Vayalar | Music : G Devarajan