View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശ്രീവൽസം മാറിൽ ചാർത്തിയ ...

ചിത്രംചായം (1973)
ചലച്ചിത്ര സംവിധാനംപി എന്‍ മേനോന്‍
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംഅയിരൂര്‍ സദാശിവന്‍

വരികള്‍


Added by venu on October 6, 2009
ശ്രീവത്സം മാറില്‍ ചാര്‍ത്തിയ
ശീതാംശുകലേ ശ്രീകലേ
ഭൂമിക്കു പുഷ്പാഭരണങ്ങള്‍ നല്‍കിയ
പ്രേമദേവതേ
ഭിക്ഷാംദേഹി ഭിക്ഷാംദേഹി ഭിക്ഷാംദേഹി

ഹൃദയമാം ശംഖില്‍ ഭൂപാളവുമായ്
ഉദയാദ്രിസാനുവിലൂടെ
വെണ്‍കൊറ്റക്കുട ചൂടിയ നിന്‍ മണി
സ്യന്ദനമൊഴുകും വഴിയില്‍
മൂകമാം എന്റെയീ കല്‍വിളക്കും കൊണ്ട്
മുഖം കാണിക്കാന്‍ വന്നൂ - പണ്ടേ
മുഖം കാണിക്കാന്‍ വന്നൂ
രാഗം ഞാന്‍ - താളം ഞാന്‍
അനുരാഗം ഞാന്‍ (ശ്രീവത്സം)

യുഗങ്ങളും ഞാനും ഒന്നിച്ചുണര്‍ന്നു
ഒരു ജീവബിന്ദുവിനുള്ളില്‍
നിന്നൊറ്റക്കല്‍ മണ്ഡപനടയിലെ
ചന്ദനപ്രതിമകള്‍ക്കരികില്‍
കാലമാം കാമുകന്‍ തന്ന നിന്‍ കൌസ്തുഭം
കടം ചോദിക്കാന്‍ നിന്നൂ- അന്നേ
കടം ചോദിക്കാന്‍ നിന്നൂ
ദാഹം ഞാന്‍ സ്നേഹം ഞാന്‍
നിത്യമോഹം ഞാന്‍ (ശ്രീവത്സം)


----------------------------------

Added by jayalakshmi.ravi@gmail.com on March 20, 2011

Sreevalsam maaril chaarthiya
sheethaamshukale sreekale
bhoomikku pushpaabharanangal nalkiya
premadevathe
bhikshaamdehi bhikshaamdehi bhikshaamdehi

hrudayamaam shankhil bhoopaalavumaay
udayaadrisaanuviloode
(hrudayamaam...)
venkottakkuda choodiya nin mani
syanthanamozhukum vazhiyil
mookamaam enteyee kalvilakkum kondu
mukham kaanikkaan vannu pande
mukham kaanikkaan vannu
raagam njaan thaalam njaan
anuraagam njaan

yugangalum njaanum onnichunarnnu
oru jeevabinduvinullil
(yugangalum....)
ninnokkal mandapanadayile
chandanaprathimakalkkarikil
kaalamaam kaamukan thanna nin kousthubham
kadam chodikkaan ninnu anne
kadam chodikkaan ninnu
daaham njaan sneham njaan
nithyamoham njaan
(sreevalsam....) 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അമ്മേ അമ്മേ
ആലാപനം : അയിരൂര്‍ സദാശിവന്‍   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ചായം കറുത്ത ചായം
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഗോകുലാഷ്ടമി നാൾ
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
മാരിയമ്മാ തായേ
ആലാപനം : പി മാധുരി, ടി എം സൗന്ദരരാജന്‍   |   രചന : കണ്ണദാസന്‍   |   സംഗീതം : ജി ദേവരാജൻ
ഓശാകളി മുട്ടിനു താളം
ആലാപനം : അടൂര്‍ ഭാസി, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ