

Veluppo Kadum Chuvappo ...
Movie | Darshanam (1973) |
Movie Director | PN Menon |
Lyrics | Vayalar |
Music | G Devarajan |
Singers | P Madhuri |
Play Song |
Audio Provided by: Sreedevi Pillai |
Lyrics
Lyrics submitted by: Sreedevi Pillai Veluppo kadumchuvappo Vilichaa mindaatha manushya manassinu Veluppo niram chuvappo Veluppaanenkil velichamille velichathinazhakille (2) Athu nukarnnalli njan paadee koode Anchindriyangalum paadee (athu) Andhayaanenkilum athiloru ragamaay Alinjavalalle njan oru kathirmani ningal enikku tharoo Enne oru nakshathramaay maatoo (veluppo) Chuvappaanenkil chorayille chorakku lahariyille(2) Athu kudichasthikal poothu koode Anchindriyangalum poothu Andhayaanenkilum athilulla sourabhyam Arinjavalalle njan oru thalirithal enikku tharoo Enne oru pookkaalamaay maatoo (veluppo) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വെളുപ്പോ കടും ചുവപ്പോ വിളിച്ചാല്‍ മിണ്ടാത്ത മനുഷ്യമനസ്സിനു വെളുപ്പോ നിറം ചുവപ്പോ വെളുപ്പാണെങ്കില്‍ വെളിച്ചമില്ലേ ? വെളിച്ചത്തിന്നഴകില്ലേ? അതുനുകര്ന്നല്ലിഞാന് പാടി കൂടെ അഞ്ചിന്ദ്രിയങ്ങളും പാടി അന്ധയാണെങ്കിലും അതിലൊരു രാഗമായ് അലിഞ്ഞവളല്ലേ ഞാന്‍ ഒരുകതിര്മണി നിങ്ങള്‍ എനിക്കുതരൂ എന്നെ ഒരുനക്ഷത്രമായ് മാറ്റൂ വെളുപ്പോ കടും ചുവപ്പോ..... ചുവപ്പാണെങ്കില്‍ ചോരയില്ലേ ചോരക്കു ലഹരിയില്ലേ? അതുകുടിച്ചസ്ഥികള് പൂത്തു കൂടെ അഞ്ചിന്ദ്രിയങ്ങളും പൂത്തു അന്ധയാണെങ്കിലും അതിലുള്ള സൌരഭ്യം അറിഞ്ഞവളല്ലേ ഞാന്‍ ഒരുതളിരിതള് നിങ്ങള്‍ എനിക്കുതരൂ എന്നെ ഒരു പൂക്കാലമായ് മാറ്റൂ |
Other Songs in this movie
- Innaleyolavum
- Singer : P Madhuri, Ambili | Lyrics : Poonthanam | Music : G Devarajan
- Thiruvanchiyooro
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Peraattin Karayilekkoru
- Singer : KJ Yesudas, Chorus | Lyrics : Vayalar | Music : G Devarajan