View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആറ്റും മണമ്മേലെ ...

ചിത്രംപദ്‌മവ്യൂഹം (1973)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംപി മാധുരി, കെ പി ബ്രഹ്മാനന്ദൻ, കോറസ്‌

വരികള്‍

Lyrics submitted by: Sreedevi Pillai

aattummanammele veeranaayika unniyaarcha
allimalarkkaavil pandu koothukaanaan poyi
ayyappankaavile vilakkukaanan poyi
anjanakkaavile velakaanan poyi

swaswaran thadanju polum
pokalle marumakale
swasru thadanjupolum
pokalle marumakale
kunjiraaman pedithondan
bharyaye thozhuthupolum
unniyaarche kanmaniye
koothukaanan povaruthe

naadaapurathu vechu
kashmalanmar koottam chernnu
naaleekalochanaye thadanjunirthi
pedichothungiyallo kunjiraaman
payattinnorungiyallo unniyarcha

pennaaya njanum viraykkunnilla
aanaaya ningal viraykkunnenthe?
aayiram vannaalum kaaryamilla
adaraadaanenteyee kaikal porum
puthooram veettile pennungalum
aanungale kollicha kettittundo?
ankam thudangi chanku kalangi
ethirthuninnavar thottodi
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ആറ്റുംമണമ്മേലേ വീരനായിക ഉണ്ണിയാര്‍ച്ച
അല്ലിമലര്‍ക്കാവില്‍ പണ്ടു കൂത്തുകാണാന്‍ പോയ്
അയ്യപ്പന്‍‌കാവിലെ വിളക്കു കാണാന്‍‌പോയ്
അഞ്ജനക്കാവിലെ വേല കാണാന്‍‌പോയ്
(ആറ്റുംമണമ്മേലേ)

ശ്വശുരന്‍ തടഞ്ഞുപോലും
പോകല്ലേ മരുമകളേ
ശ്വശ്രു തടഞ്ഞുപോലും
പോകല്ലേ മരുമകളേ
കുഞ്ഞിരാമന്‍ പേടിത്തൊണ്ടന്‍
ഭാര്യയെ തൊഴുതുപോലും
ഉണ്ണിയാര്‍ച്ചേ കണമണിയേ
കൂത്തു കാണാന്‍ പോവരുതേ

നാദാപുരത്തുവച്ച് കശ്മലന്മാര്‍ കൂട്ടംചേര്‍ന്ന്
നാളികലോചനയെ തടഞ്ഞുനിര്‍ത്തി
പേടിച്ചൊതുങ്ങിയല്ലോ കുഞ്ഞിരാമന്‍
പയറ്റിനൊരുങ്ങിയല്ലോ ഉണ്ണിയാര്‍ച്ച

പെണ്ണായ ഞാനും വിറയ്ക്കുന്നില്ല
ആണായ നിങ്ങള്‍ വിറയ്ക്കുന്നെന്തേ
ആയിരം വന്നാലും കാര്യമില്ല
അടരാടാനെന്റെയീ കൈകള്‍ പോരും
പുത്തൂരം വീട്ടിലെ പെണ്ണുങ്ങളും
ആണുങ്ങളെക്കൊല്ലിച്ചു കേട്ടിട്ടുണ്ടോ
അങ്കം തുടങ്ങി ചങ്കു കലങ്ങി
എതിര്‍ത്തു നിന്നവര്‍ തോറ്റോടി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുയിലിന്റെ മണിനാദം കേട്ടൂ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
നക്ഷത്രക്കണ്ണുള്ള
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ആദാമിന്റെ സന്തതികൾ
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
പാലരുവിക്കരയിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
സിന്ദൂരകിരണമായ്‌
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
പഞ്ചവടിയിലെ
ആലാപനം : പി ജയചന്ദ്രൻ, പി ലീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍