

രാഗ തുന്തില നീല ...
ചിത്രം | ചഞ്ചല (1974) |
ചലച്ചിത്ര സംവിധാനം | എസ് ബാബു |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | പി സുശീല, പി ജയചന്ദ്രൻ |
വരികള്‍
Added by venu on November 17, 2009 രാഗതുന്ദിലനീലനേത്രത്താല്‍ രാജകുമാരീ നീ ബന്ധിച്ചു എന്നെ ബന്ധിച്ചു (രാഗതുന്ദില) മാരബാണങ്ങള്‍ എയ്തു ഞാനെന്റെ മാനസചോരനെ ശിക്ഷിച്ചു ഇന്നു ശിക്ഷിച്ചു (രാഗതുന്ദില) പിന്നെയും ചുണ്ടിണയാലതിന്‍ പിഴയടയ്ക്കുവാന്‍ മോഹിച്ചു ഞാന്‍ പിഴയടയ്ക്കുവാന്‍ മോഹിച്ചു പൂവുപോലത്തെ കൈകളാല്‍ മന്ദം കൈവിലങ്ങുവെച്ചു - നിനക്കു കൈവിലങ്ങുവെച്ചു അഹാ അഹാ അഹാ അഹാ.. ആ.. ആ.. (രാഗതുന്ദില) താമരതണ്ടൊത്ത നിന്റെ പാണിയില്‍ തടവുപുള്ളിയായി ഞാനിന്ന് തടവുപുള്ളിയായി പ്രേമശിക്ഷയില്‍ ഭൃംഗത്തെയിന്നു ഞാന്‍ പൂമൊട്ടിനുള്ളില്‍ ബന്ധിച്ചു പൂമൊട്ടിനുള്ളില്‍ ബന്ധിച്ചു അഹാ അഹാ അഹാ അഹാ.. ആ.. ആ.. (രാഗതുന്ദില) ---------------------------------- Added by Susie on April 22, 2010 raagathundila neela nethrathaal raajakumaari nee bandhichu enne bandhichu (raagathundila) maarabaanangal eythu njaanente maanasachorane shikshichu innu shikshichu (raagathundila) pinneyum chundinayaalathin pizhayadaykkuvaan mohichu njaan pizhayadaykkuvaan mohichu poovupolathe kaikalaal mandam kaivilangu vechu - ninakku kaivilangu vechu Aa...Aa....(raagathundila) thaamara thandotha ninte paaniyil thadavupulliyaayi njaaninnu thadavupulliyaayi premashikshayil bhringathe innu njaan poomottinullil bandhichu poomottinullil bandhichu Aa...Aa...Aa... (raagathundila) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- എന്റെ നെഞ്ചിലെ
- ആലാപനം : കൊച്ചിന്‍ ഇബ്രാഹിം | രചന : പി ഭാസ്കരൻ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- കല്യാണരാവിലെ
- ആലാപനം : മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ഋതുകന്യകളേ
- ആലാപനം : ജൂനിയര്‍ മെഹബൂബ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം കെ അര്‍ജ്ജുനന്‍
- സ്ത്രീയേ നീയൊരു
- ആലാപനം : എസ് ജാനകി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം കെ അര്‍ജ്ജുനന്‍