View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഞ്ഞലച്ചാര്‍ത്തിലെ ...

ചിത്രംആരണ്യകാണ്ഡം (1975)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

manjala chaarthile mandaara mallika nee
mayangi mayangiyaadoo (manjala)
manohari kunungi kunungiyaadoo
malarvanam thannile kulirani kaattu nee
ilakiyilakiyaadoo - chilankakal
kilungi kilungiyaadoo

Aa..aadoo nrithamaadoo
daaha neela mizhi vidarthi
moha dahlia vidarthi aadoo
nrithamaadoo (2)

nalamerum nn paada thalirile noopurangal
malayala bhaasha than makudangal Aa...Aa...
ninnamguliyude nin poomizhiyude
mudrakalil ee prapancham othungunnu (manjala)

maaridamulachum mandahasichum
maniveenakalil swaram pakarnnum
omar khayyaminte kaamuki pole
kaamavathi nee nrithamaadoo

mohaththil vidarum nin punchiri malarithalil
modathin shalabhangal madhuram nukarunnu
pranayini nee pakaruka nee
karalil niraye kavithaa lahari (manjala)
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

മഞ്ഞലച്ചാര്‍ത്തിലെ മന്ദാരമല്ലിക നീ
മയങ്ങി മയങ്ങിയാടൂ.. (മഞ്ഞലച്ചാര്‍ത്തിലെ.. )
മനോഹരീ കുണുങ്ങിക്കുണുങ്ങിയാടൂ
മലര്‍വനം തന്നിലെ കുളിരണികാറ്റു നീ
ഇളകിയിളകിയാടൂ ചിലങ്കകള്‍ കിലുങ്ങിക്കിലുങ്ങിയാടൂ...

ഹാ.. ആടൂ.. നൃത്തമാടൂ
ദാഹനീല മിഴിവിടര്‍ത്തി
മോഹഡാലിയ വിടര്‍ത്തിയാടൂ..
നൃത്തമാടൂ.. ആടൂ നൃത്തമാടൂ...

നലമേറും നിന്‍പാദ തളിരിലെ
നൂപുരങ്ങള്‍ മലയാളഭാഷ തന്‍ മകുടങ്ങള്‍..
ആ... ആ... (നലമേറും.. )
നിന്നംഗുലിയുടെ നിന്‍ പൂമിഴിയുടെ
മുദ്രകളില്‍ ഈ പ്രപഞ്ചം ഒതുങ്ങുന്നൂ...
(മഞ്ഞലച്ചാര്‍ത്തിലേ... )

മാറിടമുലച്ചും മന്ദഹസിച്ചും
മണിവീണകളില്‍ സ്വരം പകര്‍ന്നും
ഒമര്‍ ഖയ്യാമിന്റെ കാമുകി പൊലെ
കാമവതി നീ നൃത്തമാടൂ...
ആടൂ നൃത്തമാടൂ...
ആടൂ നൃത്തമാടൂ...

മോഹത്തില്‍ വിടരും നിന്‍ പുഞ്ചിരി മലരിതളില്‍
മോദത്തിന്‍ ശലഭങ്ങള്‍ മധുരം നുകരുന്നൂ.. (മോഹത്തില്‍.. )
പ്രണയിനി നീ പകരുക നീ
കരളില്‍ നിറയേ കവിതാലഹരി...
(മഞ്ഞലച്ചാര്‍ത്തിലേ... )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഈ വഴിയും ഈ മരത്തണലും
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍
യദുനന്ദനാ
ആലാപനം : പി മാധുരി   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : എ ടി ഉമ്മര്‍
കലയുടെ പാലലച്ചോലയിൽ ഒഴുകുന്ന
ആലാപനം : എല്‍ ആര്‍ ഈശ്വരി, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍
കളഭക്കുറിയിട്ട
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍
ഞാനൊരു പൊന്മണി
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍
നാരായണാ ഹരേ നാരായണാ
ആലാപനം : കമുകറ, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍