View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീയും വിധവയോ ...

ചിത്രംരാസലീല (1975)
ചലച്ചിത്ര സംവിധാനംഎന്‍ ശങ്കരന്‍ നായര്‍
ഗാനരചനവയലാര്‍
സംഗീതംസലില്‍ ചൗധരി
ആലാപനംപി സുശീല
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ജയ് മോഹന്‍

വരികള്‍

Corrected by susanth94 on Apr 5,2008


neeyum vidhavayo nilaave

ini seemantha kuRikaL

sindhoora koaTikaL

ninte neela kuRu nirakaL

chooTukillayo (neeyum)



akaaSa kuTa keezhe

nee thapasirikkukayo (akaaSa)

ekantha Soonyathayil

oru mooka vishadam pole

bhasma kuRiyaNiyum

dukha kathiR pole (neeyum)



neeyum virahiNiyao nilave

potti karayan kothiyille

swapnam kaaNaan ninakkum vidhiyille

neeyu virahiNiyao nilave (neeyum virahiNiyao)



aathmaavil chithayumayi

neeyerinjirikkukayo (aathmaavil)

vellottu vaLakaLoori

oru vella puTavayum chutti

thoomizhineer ozhukum thulasi poo pole (neeyum)






----------------------------------

Added by jacob.john1@gmail.com on June 25, 2009
നീയും വിധവയോ നിലാവേ
ഇനി സീമന്ത കുറികള്‍ സിന്ദൂര കൊടികള്‍
നിന്റെ നീല കുറു നിരകള്‍ ചൂടുകില്ലയോ (2)
നീയും വിധവയോ നിലാവേ

ആകാശ കുട കീഴെ നീ തപസിരിക്കുകയോ (2)
ഏകാന്ത ശൂന്യതയില്‍ ഒരു മൂക വിഷാദം പോലെ
ഭസ്മ കുറിയണിയും ദുഃഖ കതിര്‍ പോലെ
നീയും വിധവയോ നിലാവേ

നീയും വിരഹിണിയൊ നിലാവേ
പൊട്ടി കരയാന്‍ കൊതിയില്ലേ
സ്വപ്നം കാണാന്‍ നിനക്കും വിധിയില്ലേ
നീയും വിരഹിണിയൊ നിലാവേ (2)
നീയും വിരഹിണിയൊ നിലാവേ

ആത്മാവില്‍ ചിതയുമായി നീയെരിഞ്ഞിരിക്കുകയോ (2)
വെള്ളോട്ടു വളകളൂരി ഒരു വെള്ള പുടവയും ചുറ്റി
തൂമിഴിനീര്‍ ഒഴുകും തുളസി പൂ പോലെ

നീയും വിധവയോ നിലാവേ
ഇനി സീമന്ത കുറികള്‍ സിന്ദൂര കൊടികള്‍
നിന്റെ നീല കുറു നിരകള്‍ ചൂടുകില്ലയോ
നീയും വിധവയോ നിലാവേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആയില്യം പാടത്തെ പെണ്ണേ
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : സലില്‍ ചൗധരി
നിശാസുരഭികൾ
ആലാപനം : പി ജയചന്ദ്രൻ   |   രചന : വയലാര്‍   |   സംഗീതം : സലില്‍ ചൗധരി
മനക്കലെ തത്തേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : സലില്‍ ചൗധരി