View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കരിമ്പുകൊണ്ടൊരു ...

ചിത്രംഉത്സവം (1975)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഎ ടി ഉമ്മര്‍
ആലാപനംപി മാധുരി
പാട്ട് കേള്‍ക്കുക

വരികള്‍

Lyrics submitted by: Jay Mohan

വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കരിമ്പുകൊണ്ടൊരു നയമ്പുമായെന്‍
കരളിന്‍ കായലില്‍ വന്നവനേ
കൊതുമ്പുതോണിയിലെന്നെയിരുത്തി
തുഴഞ്ഞു പോവുക നീ
ഓ തെയ്യന്നാരേ തനന്നാരേ താനാരേ

കറമ്പി വാവിന്‍ മടിയില്‍ നിന്നൊരു
വെളുത്ത സ്വപ്നകുമാരി
വളകള്‍ കിലുക്കിയുണര്‍ത്തുമ്പോള്‍ നീ
ഒളിച്ചു പോകുവതെവിടേ?
എന്നെ തനിച്ചുറക്കുവതെന്തേ?
ഓ തെയ്യന്നാരേ തനന്നാരേ താനാരേ(2)
(കരിമ്പുകൊണ്ടൊരു ..)

അരയാല്‍ കുരുവികള്‍ കതിരുനിരത്തി
കുരവമുഴക്കും കാവില്‍
ആരും കാണാതണിയിക്കാം ഞാന്‍
കൊരുത്ത തുളസിമാല പകരം
തരുമോ വെള്ളി പുടവ?
ഓ തെയ്യന്നാരേ തനന്നാരേ താനാരേ(2)
(കരിമ്പുകൊണ്ടൊരു ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വയംവരത്തിനു
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍
എകാന്തതയുടെ കടവില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍
ആദ്യസമാഗമ ലജ്ജയിൽ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍