മുല്ലമാല ചൂടിവന്ന ...
ചിത്രം | ആയിരം ജന്മങ്ങള് (1976) |
ചലച്ചിത്ര സംവിധാനം | പി എന്‍ സുന്ദരം |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എം എസ് വിശ്വനാഥന് |
ആലാപനം | വാണി ജയറാം |
വരികള്‍
Lyrics submitted by: Sreedevi Pillai Mullamaala chootivanna vellimeghame innu ninte poornnachandran innu ninte poornacharndran pinangi ninnallo.... mullamaala chootivanna vellimeghame.... sundariyaam vasantharaathri maalikathalathil mattuppaavil poonilaavin poometha neerthi poonilaavin poometha neerthi aathmanaadhane kaathitunnu aathmanaadhane kaathitunnu.... mullamaala chootivanna vellimeghame kaamukanaam sugandhapavanan paathiraappoovin kaathukalil premamadhura manthrangal cholli aanandapulakam chaarthitunnu aanandapulakam chaarthitunnu... mullamaala chooti vanna vellimeghame... raaginiyaam neelamukile ninakkinnu raavil urakkamille thaarakathin manideepanaalam kaattu vannu ketuthiyallo... kaattu vannu ketuthiyallo (mullamaala chootivanna.....) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മുല്ലമാല ചൂടി വന്ന വെള്ളിമേഘമേ.... ഇന്നു നിന്റെ പൂര്ണ്ണചന്ദ്രന്.... ഇന്നു നിന്റെ പൂര്ണ്ണചന്ദ്രന് പിണങ്ങി നിന്നല്ലോ... മുല്ലമാല ചൂടി വന്ന വെള്ളിമേഘമേ... സുന്ദരിയാം വസന്തരാത്രി മാളികത്തളത്തില് മട്ടുപ്പാവില്‍ പൂനിലാവിന് പൂമെത്ത നീര്‍ത്തി പൂനിലാവിന് പൂമെത്ത നീര്‍ത്തി ആത്മനാഥനെ കാത്തിടുന്നു.... ആത്മനാഥനെ കാത്തിടുന്നു.... കാമുകനാം സുഗന്ധപവനന് പാതിരാപ്പൂവിന്‍ കാതുകളില്‍ പ്രേമമധുരമന്ത്രങ്ങള് ചൊല്ലി ആനന്ദപുളകം ചാര്‍ത്തിടുന്നു.. ആനന്ദപുളകം ചാര്‍ത്തിടുന്നു... രാഗിണിയാം നീലമുകിലേ നിനക്കിന്നു രാവില്‍ ഉറക്കമില്ലെ... താരകത്തിന് മണിദീപനാളം കാറ്റ് വന്നു കെടുത്തിയല്ലോ.. കാറ്റ് വന്നു കെടുത്തിയല്ലോ.. മുല്ലമാല ചൂടി വന്ന വെള്ളിമേഘമേ.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അച്ഛൻ നാളെയോരപ്പൂപ്പൻ
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല, അമ്പിളി, സെല്‍മ ജോര്‍ജ് | രചന : പി ഭാസ്കരൻ | സംഗീതം : എം എസ് വിശ്വനാഥന്
- ഡാൻസ് ഫെസ്റ്റിവൽ
- ആലാപനം : പി ജയചന്ദ്രൻ, എല്‍ ആര് ഈശ്വരി | രചന : പി ഭാസ്കരൻ | സംഗീതം : എം എസ് വിശ്വനാഥന്
- വിളിക്കുന്നു വിളിക്കുന്നു
- ആലാപനം : പി ജയചന്ദ്രൻ, ഷക്കീല ബാലകൃഷ്ണൻ | രചന : പി ഭാസ്കരൻ | സംഗീതം : എം എസ് വിശ്വനാഥന്
- ഉത്തമ മഹിളാ മാണിക്യം [ആയിരം ജന്മങ്ങൾ]
- ആലാപനം : എസ് ജാനകി, രവീന്ദ്രന്, എം എസ് വിശ്വനാഥന്, ഷക്കീല ബാലകൃഷ്ണൻ, സായിബാബ | രചന : പി ഭാസ്കരൻ | സംഗീതം : എം എസ് വിശ്വനാഥന്