View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉത്തമ മഹിളാ മാണിക്യം [ആയിരം ജന്മങ്ങൾ] ...

ചിത്രംആയിരം ജന്മങ്ങള്‍ (1976)
ചലച്ചിത്ര സംവിധാനംപി എന്‍ സുന്ദരം
ഗാനരചനപി ഭാസ്കരൻ
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംഎസ് ജാനകി, രവീന്ദ്രന്‍, എം എസ്‌ വിശ്വനാഥന്‍, ഷക്കീല ബാലകൃഷ്ണൻ, സായിബാബ

വരികള്‍

Added by venu on October 1, 2010

ഉത്തമമഹിളാമാണിക്യം നീ .. ജനനീ..
നിസ്തുലാദര്‍ശത്തിന്‍ നിറകുടം നീ
പരമസ്നേഹത്തിന്‍ പാരാവാരം നീ
വാത്സല്യനവരത്ന ദീപം നീ
വാത്സല്യനവരത്ന ദീപം നീ

ആയിരം ജന്മങ്ങള്‍ വീണ്ടും ലഭിച്ചാലും
ആശയും മോഹവും സ്വപ്നവുമൊന്നല്ലോ
ജനനിയിവള്‍ നമ്മള്‍ക്കിനിയും ജന്മം നല്‍കേണം
രമണിയിവള്‍ നമ്മള്‍ക്കെന്നും മാതാവാകേണം

അമ്മയുടെ ജന്മദിനം നന്മയുടെ ജന്മദിനം
വിണ്ണില്‍ നിന്നും പറന്നു വന്നൊരു വിമോചനസുദിനം
നിന്‍ മകനായ് പിറന്നുവെന്നതു മനസ്സിനഭിമാനം (ആയിരം)

മനസ്സിനഭിമാനം പകരും മക്കള്‍ ചേട്ടനുമുണ്ടാകുമ്പോള്‍
വരച്ച വരയില്‍ മക്കളെ നിര്‍ത്തി
വളര്‍ച്ച തടയാന്‍ നോക്കരുതൊട്ടും (ആയിരം)

പുണ്യശാലിനീ നീയുള്ളപ്പോള്‍ പൂജാവിഗ്രഹമെന്തിനു വീട്ടില്‍
ധര്‍മ്മജനനീ നീയുള്ളപ്പോള്‍ പൊന്മണിദീപം എന്തിന്നറയില്‍
മാതൃപാദാരാധനയല്ലോ മണ്ണില്‍ മംഗളഗൌരീപൂജാ
നിത്യസുമംഗലി നിന്നുടെ സവിധം
മക്കള്‍ക്കെല്ലാം സ്വര്‍ഗ്ഗനികേതം (ആയിരം)

“സ്വര്‍ഗ്ഗത്തെക്കാള്‍ സുന്ദരമാണീ
മക്കള്‍ വാഴും മനോജ്ഞഭവനം“




----------------------------------

Added by devi pillai on November 4, 2010

uthamamahilaa maanikyam nee.. jananee
nisthulaadarshathin nirakudam nee
paramasnehathin paaraavaaram nee
vaalsalya navarathna deepam nee
vaalsalya navarathna deepam nee

aayiram janmangal veendum labhichaalum
aashayum mohavum swapnavumonnallo
jananiyival nammalkkiniyum janmam nalkenam
ramaniyival nammalkkennum maathaavaakenam

ammayude janmadinam nanmayude janmadinam
vinnil ninnum parannuvannoru vimochana sudinam
ninmakanaay pirannuvennathu manassinabhimaanam

manassinabhimaanam pakarum makkal chettanumundaakumpol
varacha varayil makkale nirthi
valarcha thadayan nokkaruthottum

punyashaalini neeyullappol poojavigrahamenthinu veettil
dharmajanani neeyullappol poojaavigrahamenthinu veettil
maathrupaadaaraadhanayallo mannil mamgala gouripooja
nithyasumangali ninnude savidham
makkalkkellam swargganiketham

swarggathekkal sundaramaanee
makkal vazhum manojna bhavanam


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മുല്ലമാല ചൂടിവന്ന
ആലാപനം : വാണി ജയറാം   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
അച്ഛൻ നാളെയോരപ്പൂപ്പൻ
ആലാപനം : കെ ജെ യേശുദാസ്, പി സുശീല, അമ്പിളി, സെല്‍മ ജോര്‍ജ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ഡാൻസ്‌ ഫെസ്റ്റിവൽ
ആലാപനം : പി ജയചന്ദ്രൻ, എല്‍ ആര്‍ ഈശ്വരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
വിളിക്കുന്നു വിളിക്കുന്നു
ആലാപനം : പി ജയചന്ദ്രൻ, ഷക്കീല ബാലകൃഷ്ണൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍