View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുഞ്ചിരിയോ [Happy] ...

ചിത്രംഹൃദയം ഒരു ക്ഷേത്രം (1976)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംജി ദേവരാജൻ
ആലാപനംപി മാധുരി

വരികള്‍

Added by admin on August 22, 2008പുഞ്ചിരിയൊ പൂവില്‍ വീണ പാല്‍ത്തുള്ളിയൊ ?
പൂമുഖമോ മണ്ണില്‍ വീണ പൂന്തിങ്കളോ?
ഇതള്‍ വിടര്‍ന്ന പുലരിയില്‍ ചെങ്കതിരിന്‍ തിരകളില്‍
ഈശ്വരനെഴുതിയ കവിതയോ (പുഞ്ചിരിയോ ?)

ചുണ്ടുകളോ പൊന്നശ്ശോക മൊട്ടുകളോ
ചെണ്ടുമല്ലി പൂത്തുതിര്‍ന്ന പൂമണമോ
കൊഞ്ചല്‍മൊഴി കളമൊഴിയോ
മഞ്ചലേറി വന്ന വണ്ടിന്‍ ചിറകടിയോ? (പുഞ്ചിരിയോ?)

കാലുകളോ മഞ്ഞയരളിപ്പൂവുകളോ
കൈവിരലോ കണിവെള്ളരി മലരിതളോ
പിച്ചകപ്പൂങ്കാറ്റിലാടും
കൊച്ചുകാലു വളര്‍ന്നുവരും ചിലമ്പൊലിയോ? (പുഞ്ചിരിയോ?)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മംഗളം നേരുന്നു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
ഒരു ദേവൻ വാഴും ക്ഷേത്രം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
മനസ്സില്‍ തീനാളം
ആലാപനം : പി മാധുരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
എന്തിനെന്നെ വിളിച്ചു വീണ്ടുമീ
ആലാപനം : പി മാധുരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
കണ്ണുപൊത്തി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
പുഞ്ചിരിയോ [sad]
ആലാപനം : പി മാധുരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ