View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരാരിരോ എൻ ജന്മസാഫല്യം ...

ചിത്രംസ്നേഹത്തിന്റെ മുഖങ്ങള്‍ (1978)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Aaraareeraareeraraareeraro
aaraareeraaraareero
En janmasaaphalya chaithanyame
en jeevanaam snehasarvaswame
(en janmasaaphalya...)
panchaamruthundurangaan ninakkoru
chandanamanchalorukkaam njaan
chandanamanchalorukkaam njaan
(en janmasaaphalya....)
en janmasaaphalya chaithanyame

penkalkku maathruthvam mukhyamalle
athilalle sthreejanmam poornnamaakoo
(penkalkkum....)
aramana ponnil kulichunilkke
abhilaashamaarkkuvarum kakkapponnil
(en janmasaaphalyame...)


ammaykku thankunju ponkunjalle
athinalle vaalsalyappaalamruthu
(ammaykku....)
swantham maathramalle swanthamaakoo
mattu bandhangalokkeyum midhyayalle
(swantham....)
(en janmasaaphalyame...)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ആരാരീരാരീരാരാരീരാരോ ആരാരീരാരീരരോ
എൻ ജന്മസാഫല്യ ചൈതന്യമേ
എൻ ജീവനാം സ്നേഹസർവ്വസ്വമേ
(എന്‍ ജന്മസാഫല്യ....)
പഞ്ചാമൃതുണ്ടുറങ്ങാൻ നിനക്കൊരു
ചന്ദനമഞ്ചലൊരുക്കാം ഞാൻ
ചന്ദനമഞ്ചലൊരുക്കാം ഞാൻ
(എൻ ജന്മസാഫല്യ....)
എൻ ജന്മസാഫല്യ ചൈതന്യമേ

പെൺകൾക്കു മാതൃത്വം മുഖ്യമല്ലേ
അതിലല്ലേ സ്ത്രീജന്മം പൂർണ്ണമാകൂ
(പെണ്‍കള്‍ക്കു....)
അരമന പൊന്നിൽ കുളിച്ചുനിൽക്കേ
അഭിലാഷമാർക്കുവരും കാക്കപ്പൊന്നിൽ
(എൻ ജന്മസാഫല്യ...)

അമ്മയ്ക്കു തൻകുഞ്ഞു പൊൻകുഞ്ഞല്ലേ
അതിനല്ലേ വാൽസല്യപ്പാലമൃത്
(അമ്മയ്ക്കു....)
സ്വന്തം മാത്രമല്ലേ സ്വന്തമാകൂ മറ്റു
ബന്ധങ്ങളൊക്കെയും മിഥ്യയല്ലേ
(സ്വന്തം.....)
(എൻ ജന്മസാഫല്യ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഗംഗയില്‍ തീര്‍ത്ഥമാടിയ
ആലാപനം : പി സുശീല   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
പൂക്കാലം ഇതു പൂക്കാലം
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
അരയരയോ കിങ്ങിണിയരയോ
ആലാപനം : പി സുശീല, കോറസ്‌, ജോളി അബ്രഹാം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ജിക്‌ ജിക്‌ തീവണ്ടി
ആലാപനം : പി ജയചന്ദ്രൻ, അമ്പിളി   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍