Velicham ...
Movie | Yaagaaswam (1978) |
Movie Director | Hariharan |
Lyrics | Mankombu Gopalakrishnan |
Music | MS Baburaj |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Added by Susie on January 15, 2010 വെളിച്ചം വിളക്കണച്ചു - രാത്രിയെ വെണ്ണിലാവും കൈവെടിഞ്ഞു (വെളിച്ചം) പ്രകൃതിതന്‍ അമ്പലമുറ്റത്ത് കാലം പ്രഭാതവും കാത്തു തപസ്സിരിപ്പൂ പ്രകൃതിതന്‍ അമ്പലമുറ്റത്ത് കാലം പ്രഭാതവും കാത്തു തപസ്സിരിപ്പൂ ഈ രാത്രി എപ്പോള്‍ പുലരും പറയൂ പ്രപഞ്ചമേ പറയൂ (വെളിച്ചം) വൃക്ഷത്തലപ്പുകളില്‍ - ഇരുളിന്റെ യക്ഷിപ്പനമുകളില്‍ (വൃക്ഷ) രക്തദാഹാര്‍ത്തരാം കഴുകന്മാര്‍ വന്നിരുന്നു ചുറ്റും ചിറകടിച്ചാര്‍ത്തു ഈ ദാഹം എപ്പോള്‍ തീരും പറയൂ യാമിനീ പറയൂ (വെളിച്ചം) ഈ ഭീകരാരണ്യ നടുവില്‍ - എന്നിലെ ഞാന്‍ തീര്‍ത്ത വാത്മീക തടവറയില്‍ പുതിയൊരു രാമനാമ ശക്തിമന്ത്രവുമായി പുനര്‍ജ്ജനിക്കാന്‍ ഞാന്‍ കാത്തിരിപ്പൂ ആ മുഹൂര്‍ത്തമെപ്പോള്‍ അണയും പറയൂ മനസ്സേ പറയൂ (വെളിച്ചം) ---------------------------------- Added by Susie on January 15, 2010 velicham vilakkanachu - raathriye vennilaavum kaivedinju (velicham) prakrithithan ambalamuttathu kaalam prabhaathavum kaathu thapassirippoo prakrithithan ambalamuttathu kaalam prabhaathavum kaathu thapassirippoo ee raathri eppol pularum parayoo prapanchame parayoo (velicham) vrikshathalappukalil - irulinte yakshippanamukalil (vriksha) rakthadaahaartharaam kazhukanmaar vannirunnu chuttum chirakadichaarthu ee daaham eppol theerum parayoo yaaminee parayoo (velicham) ee bheekaraaranya naduvil - ennile njaan theertha vaatmeeka thadavarayil puthiyoru raamanaama shakthimanthravumaayi punarjanikkaan njaan kaathirippoo aa muhoorthameppol anayum parayoo manasse parayoo (velicham) |
Other Songs in this movie
- Manichilanke Thuyilunaroo
- Singer : P Susheela | Lyrics : Yusufali Kecheri | Music : G Devarajan
- Thrikkaakkare Theerthakkare
- Singer : P Susheela | Lyrics : Mankombu Gopalakrishnan | Music : MS Baburaj
- Krishnapriyadalam
- Singer : Vani Jairam | Lyrics : Mankombu Gopalakrishnan | Music : MS Baburaj