View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുളിര് കുളിര് ...

ചിത്രംചാകര (1980)
ചലച്ചിത്ര സംവിധാനംപി ജി വിശ്വംഭരന്‍
ഗാനരചനജി കെ പള്ളത്ത്‌
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്, പി മാധുരി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

kuliru...aa...kuliru
kuliru kuliru kuliru
madhumaari peythaalum malarmaari peythaalum
manathaaril venalin choodu
priya thozhee ninnile choodettunarnnotte
nin meyyil njaanalinjotte
(kuliru)

poonthenkudangalil manimuthudayumbol
enthennillaathoru moham (poonthen)
mohappoo viriyatte mridulaangam unaratte
vira thorum varnnangal viriyatte
vira thorum varnnangal viriyatte
(kuliru)

eerananinja nin poonthukil maraykkumaa
madanappooncheppu njaanedukkum (eeran)
poovambanelppicha laasyaanubhoothiyil
madiyil thalarnnu njaan mayangeedum
madiyil thalarnnu njaan mayangeedum
(kuliru)
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

കുളിരു് ഹാ കുളിരു്
കുളിരു് കുളിരു് കുളിരു്
മധുമാരി പെയ്താലും മലര്‍മാരി പെയ്താലും മനതാരില്‍ വേനലിന്‍ ചൂട്
പ്രീയതോഴി നിന്നിലെ ചൂടേറ്റുണര്‍ന്നോട്ടേ നിന്‍ മെയ്യില്‍ ഞാനലിഞ്ഞോട്ടേ

കുളിരു് ഹാ കുളിരു്
കുളിരു് കുളിരു് കുളിരു്
മധുമാരി പെയ്താലും മലര്‍മാരി പെയ്താലും മനതാരില്‍ വേനലിന്‍ ചൂട്
പ്രീയതോഴി നിന്നിലെ ചൂടേറ്റുണര്‍ന്നോട്ടേ നിന്‍ മെയ്യില്‍ ഞാനലിഞ്ഞോട്ടേ

പൂന്തേന്‍കുടങ്ങളില്‍ മണിമുത്തുടയുമ്പോള്‍ എന്തെന്നില്ലാത്തൊരു മോഹം (2)
മോഹപ്പൂ വിരിയട്ടെ മൃദുലാംഗം ഉണരട്ടെ വിറതോറും വര്‍ണ്ണങ്ങള്‍ വിരിയട്ടെ
വിറതോറും വര്‍ണ്ണങ്ങള്‍ വിരിയട്ടെ

കുളിരു് ഹാ കുളിരു്
കുളിരു് കുളിരു് കുളിരു്
മധുമാരി പെയ്താലും മലര്‍മാരി പെയ്താലും മനതാരില്‍ വേനലിന്‍ ചൂട്
പ്രീയതോഴി നിന്നിലെ ചൂടേറ്റുണര്‍ന്നോട്ടേ നിന്‍ മെയ്യില്‍ ഞാനലിഞ്ഞോട്ടേ

ഈറന്‍ അണിഞ്ഞ നിന്‍ പൂന്തുകില്‍ മറയ്ക്കുമാ മദനപ്പൂഞ്ചെപ്പു ഞാനെടുക്കും (2)
പൂവമ്പന്‍ ഏല്‍പ്പിച്ച ലാസ്യാനുഭൂതിയില്‍ മടിയില്‍ തളര്‍ന്നു ഞാന്‍ മയങ്ങീടും
മടിയില്‍ തളര്‍ന്നു ഞാന്‍ മയങ്ങീടും

കുളിരു് ഹാ കുളിരു്
കുളിരു് കുളിരു് കുളിരു്
മധുമാരി പെയ്താലും മലര്‍മാരി പെയ്താലും മനതാരില്‍ വേനലിന്‍ ചൂട്
പ്രീയതോഴി നിന്നിലെ ചൂടേറ്റുണര്‍ന്നോട്ടേ നിന്‍ മെയ്യില്‍ ഞാനലിഞ്ഞോട്ടേ
കുളിരു് ഹാ കുളിരു്
കുളിരു് കുളിരു് കുളിരു് (2)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സുഹാസിനി സുഭാഷിണീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ജി കെ പള്ളത്ത്‌   |   സംഗീതം : ജി ദേവരാജൻ
അഞ്ജന ശ്രീധരാ
ആലാപനം : പി മാധുരി   |   രചന :   |   സംഗീതം : ജി ദേവരാജൻ