

പൂവണിഞ്ഞു മാനസം ...
ചിത്രം | ഈ തണലിൽ ഇത്തിരി നേരം (1985) |
ചലച്ചിത്ര സംവിധാനം | പി ജി വിശ്വംഭരന്‍ |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | ശ്യാം |
ആലാപനം | കെ ജെ യേശുദാസ്, എസ് ജാനകി |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on January 13, 2011 ആരിരോ ആരാരോ ആരിരോ ആരാരോ പൂവണിഞ്ഞു മാനസം നാമറിയാതെ തേനണിഞ്ഞു ജീവിതം നാളറിയാതെ ഏഴുനിറം ചാർത്തി മധുരങ്ങൾ തൂകി സമയമാം ഒരു കിളി കൂടണയുമ്പോൾ (പൂവണിഞ്ഞു.....) ആരിരോ ആരാരോ ആരിരോ ആരാരോ നിൻ ചിരിയിൽ വിടരുന്നു എന്റെ മോഹങ്ങൾ നിൻ ചിറകിൽ ഉയരുന്നു എന്റെ സ്വപ്നങ്ങൾ (2) സ്വരലതേ മൃദുലതേ പകരുന്നുവോ ഹൃദയത്തിൻ കുമ്പിളിൽ നിന്നീ സൗഭഗം അലരു പോൽ അമൃതു പോൽ എന്റെ വിചാരം കളഭവും സുദിനവും പെയ്തിടും കാലം (പൂവണിഞ്ഞു.....) ആഹാഹാ ആ...ആ...ആ..ആ... നീ തൊടുമ്പോൾ വളരുന്നു എന്റെ ദാഹങ്ങൾ നിൻ മിഴിയിൽ തെളിയുന്നു എന്റെ ലോകങ്ങൾ (2) അനഘമേ സുകൃതമേ അരുളുന്നുവോ ഹൃദയത്തിൻ ഇതളാൽ നീ നിൻ സൗരഭം മുകുളമായ് കലികയായ് എൻ അഭിലാഷം ഹരിതവും അരുണവും പൊതിഞ്ഞിടും കാലം (പൂവണിഞ്ഞു.....) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 13, 2011 Aariro aaraaro aariro aaraaro poovaninju maanasam naamariyaathe thenaninju jeevitham naalariyaathe ezhu niram chaarthi madhurangal thooki samayamaam oru kili koodanayumpol (Poovaninju...) Aariro aaraaro aariro aaraaro Nin chiriyil vidarunnu ente mohangal nin chirakil uyarunnu ente swapnangal (2) Swaralathe mrudulathe pakarunnuvo hrudayathin kumpilil ninnee soubhagam alaru pol amruthu pol ente vichaaram kalabhavum sudinavum peythidum kaalam (Poovaninju...) Aahaahaa aa..aa...aa..aa.. Nee thodumpol valarunnu ente daahangal nin mizhiyil theliyunnu ente lokangal (2) anaghame sukruthame arulunnuvo hrudayathin ithalaal nee nin sourabham mukulamaay kalikayaay en abhilaasham harithavum arunavum pothinjidum kaalam (Poovaninju...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആ രമ്യ ശ്രീരാഗമേ
- ആലാപനം : എസ് ജാനകി | രചന : പൂവച്ചൽ ഖാദർ | സംഗീതം : ശ്യാം
- ഡിസ്കോ (സ്വര്‍ണത്താമരക്കിളിയേ)
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : പൂവച്ചൽ ഖാദർ | സംഗീതം : ശ്യാം
- മാനം മണ്ണില്‍
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : പൂവച്ചൽ ഖാദർ | സംഗീതം : ശ്യാം
- മമ്മി മമ്മി
- ആലാപനം : എസ് ജാനകി | രചന : പൂവച്ചൽ ഖാദർ | സംഗീതം : ശ്യാം