View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുറുമൊഴിമുല്ലപ്പൂത്താലവുമായി ...

ചിത്രംകൂട്ടൂകാര്‍ (1966)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനവയലാര്‍
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

kurumozhimullappoo thaalavumaayi
kulichu thozhuthu varunnavale
puthumazha kollendaa pon veyil kollendaa
pachilakkudakkeezhil ninnaatte - ente
pachilakkudakkeezhil ninnaatte

aarenkilum vannu kandaalo
artham vachu chirichaalo (aarenkilum)
njaanilla njaanilla njaanilla
(puthumazha)

ninte kinaavinte ilaneerethoru
neelakkaarvarnnanu nedichu
nin premapoojaa pushpangalaarude
ambala nadayil poojichu (ninte)

mattoru devanenikkilla
mattoru shreekovililla
(puthumazha)

thodunnathellaam ponnaakum nin
thaamaravalaya kaiviralaal
en manoraajyathe devaalayathile
manvilakkennu koluthum nee (2)
vrishchika vruthamonnu kazhinjotte
vivaaha mothiramaninjotte...
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കുറുമൊഴിമുല്ലപ്പൂത്താലവുമായി
കുളിച്ചു തൊഴുതു വരുന്നവളേ
പുതുമഴ കൊള്ളേണ്ട പൊന്‍വെയില്‍ കൊള്ളേണ്ട
പച്ചിലക്കുടക്കീഴില്‍ നിന്നാട്ടേ - എന്റെ
പച്ചിലക്കുടക്കീഴില്‍ നിന്നാട്ടേ

ആരെങ്കിലും വന്നു കണ്ടാലോ
അര്‍ത്ഥം വെച്ചു ചിരിച്ചാലോ (2)
ഞാനില്ല – ഞാനില്ല – ഞാനില്ല

പുതുമഴ കൊള്ളേണ്ട പൊന്‍വെയില്‍ കൊള്ളേണ്ട
പച്ചിലക്കുടക്കീഴില്‍ നിന്നാട്ടേ
ഞാനില്ല – ഞാനില്ല – ഞാനില്ല

നിന്റെ കിനാവിന്റെ ഇളനീരേതൊരു
നീലക്കാര്‍വര്‍ണ്ണനു നേദിച്ചു?
നിന്‍ പ്രേമപൂജാപുഷ്പങ്ങളാരുടെ
അമ്പലനടയില്‍ പൂജിച്ചു (2)
മറ്റൊരു ദേവനെനിക്കില്ല മറ്റൊരു ശ്രീകോവിലില്ല

പുതുമഴ കൊള്ളേണ്ട പൊന്‍വെയില്‍ കൊള്ളേണ്ട
പച്ചിലക്കുടക്കീഴില്‍ നിന്നാട്ടേ
ഞാനില്ല – ഞാനില്ല – ഞാനില്ല

തൊടുന്നതെല്ലാം പൊന്നാകും നിന്‍
താമരവളയകൈവിരലാല്‍
എന്‍ മനോരാജ്യത്തെ ദേവാലയത്തിലെ
മണ്‍വിളക്കെന്നു കൊളുത്തും നീ (2)
വൃശ്ചികവൃതമൊന്നു കഴിഞ്ഞോട്ടേ
വിവാഹമോതിരമണിഞ്ഞോട്ടേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു ജാതി ഒരു മതം
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കണ്ണാടിക്കൂട്ടിലെ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
നോ വേക്കന്‍സി
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
വീട്ടിലിന്നലെ വടക്ക്‌
ആലാപനം : പി ലീല, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
നിഴലുകളേ നിഴലുകളേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌