Manjuthulliyude kunju kavililum ...
Movie | Uvvu (Layam) (1982) |
Movie Director | Ben Marcose |
Lyrics | ONV Kurup |
Music | MB Sreenivasan |
Singers | KJ Yesudas, S Janaki |
Lyrics
Added by devi pillai on January14, 2009 മഞ്ഞുതുള്ളിയുടെ കുഞ്ഞുകവിളിലും നുള്ളുകുങ്കുമം ചാര്‍ത്തി ഒരു നുള്ളുകുങ്കുമം ചാര്‍ത്തി കന്യകേ ഉഷാ കന്യകേ ഉദയകന്യകേ വരിക നീ വരിക നീ നിന്റെ പൊന്‍ വിരല്‍ തുമ്പിലെ പനീര്‍ ചെമ്പകങ്ങള്‍ മുകരുമ്പോള്‍ കമ്പിതാംഗനായ് നില്‍പ്പുകാലമാം കാമുകന്‍ കന്യകേ വരികനീ വരികനീ ലാലാലാ.............. ആ.... എന്നുനിന്റെയളകാപുരീ മഞ്ജുഭാഷിണികള്‍ വീണമീട്ടിനിന്‍ മന്ദിരാങ്കണമുണര്‍ന്നുവോ? എന്റെ പേരിലെഴുമക്ഷരങ്ങളെ നിന്റെയീരടികള്‍ കോര്‍ത്തുവോ കന്യകേ വരികനീ വരികനീ എങ്ങുനിന്റെയമരാവതി മന്ദഗാമിനികള്‍ നൃത്തമാടിനിന്‍ ചന്ദ്രവല്ലരിതളിര്‍ത്തുവോ? നിന്നശോകസഖി പുഞ്ചിരിച്ചുവോ പൊന്നിലഞ്ഞികള്‍ പൂത്തുവോ? കന്യകേ വരികനീ വരികനീ ---------------------------------- Added by devi pillai on January14, 2009 manjuthulliyude kunjukavililum nullu kumkumam charthi oru nullukumkumam charthi kanyake ushaa kanyake udayakanyake varikanee varika nee ninte ponviral thumpile paneer chempakal mukarumpol kambithamganaay nilppu kaalamam kaamukan kanyake varika nee varika nee aaa.... lallalaa... laallala... aa.......... ennuninte alakaapuri manjubhashinika veenameetti nin mandiramganamunarnnuvo ente perilezhumaksharangale ninteyeeradikal korthuvo kanyake varika nee varika nee enguninte amaravathi mandagaminikal nrithamadi nin chandravallari thalirthuvo? ninnasokasakhi punchirichuvo? ponnilanjikal poothuvo? kanyake varika nee varika nee |
Other Songs in this movie
- Thithithara poikakkarayilu
- Singer : Chorus, CO Anto | Lyrics : ONV Kurup | Music : MB Sreenivasan
- Nilaavu veenu mayangi
- Singer : S Janaki | Lyrics : ONV Kurup | Music : MB Sreenivasan
- Ennu Ninne Kandu
- Singer : KJ Yesudas | Lyrics : ONV Kurup | Music : MB Sreenivasan