View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൊഞ്ചും മൊഴികളെ ...

ചിത്രംകണ്മണികള്‍ (1966)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത്

വരികള്‍

Lyrics submitted by: Sreedevi Pillai

Konchum mozhikale oh..Konchum mozhikale
Konchum mozhikale
engu poyi ningalengu poyi
vilichaal kelkkatha vidoorabhoomiyil
virunnu poyo thirichu varaan ariyaathe
thalarnnu poyo vaadi thalarnnu poyo

vazhiyil kandu njan pinchu kaalchodukal
kozhinja pookkal valicherinja kalippattangal
vaadiya peelikal

Karanjaal kelkkatha kaanana bhoomiyil
kaliykkan poyo
akaleyulloramma veettil urangaan poyo
anthiyurangaan poyo
konchum mozhikale..)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കൊഞ്ചും മൊഴികളേ....ഓ
കൊഞ്ചും മൊഴികളേ കൊഞ്ചും മൊഴികളേ
എങ്ങുപോയീ നിങ്ങള്‍ എങ്ങുപോയീ?
വിളിച്ചാല്‍ കേള്‍ക്കാത്ത വിദൂരഭൂമിയില്‍
വിരുന്നുപോയോ? തിരിച്ചുവരാന്‍ അറിയാതെ
തളര്‍ന്നുപോയോ വാടിത്തളര്‍ന്നുപോയോ?

വഴിയില്‍ കണ്ടുഞാന്‍ പിഞ്ചുകാല്‍ച്ചോടുകള്‍
കൊഴിഞ്ഞ പൂക്കള്‍ വലിച്ചെറിഞ്ഞ കളിപ്പാട്ടങ്ങള്‍
വാടിയ പീലികള്‍

കരഞ്ഞാല്‍ കേള്‍ക്കാത്ത കാനന ഭൂമിയില്‍
കളിയ്ക്കാന്‍ പോയോ?
അകലെയുള്ളോരമ്മ വീട്ടില്‍ ഉറങ്ങാന്‍ പോയോ?
അന്തിയുറങ്ങാന്‍ പോയോ?
കൊഞ്ചും മൊഴികളേ.........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇളനീരെ
ആലാപനം : എല്‍ ആര്‍ അഞ്ജലി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
അഷ്ടമംഗല്യ തളികയുമായ്
ആലാപനം : എം എസ്‌ പദ്മ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പണ്ടൊരുകാലം
ആലാപനം : രേണുക   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ആറ്റിന്‍ മണപ്പുറത്തെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ആറ്റിന്‍ മണപ്പുറത്തെ
ആലാപനം : എസ് ജാനകി, എ എം രാജ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ