View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kuruvippetti ...

MovieSthaanaarthi Saramma (1966)
Movie DirectorKS Sethumadhavan
LyricsVayalar
MusicLPR Varma
SingersAdoor Bhasi

Lyrics

Lyrics submitted by: Dr. Susie Pazhavarical

Kuruvippetti nammude petti
kaduvaappettikkottilla
vottilla vottilla vottilla
kaduvaappettikkottilla

Panchayathil kuruvi jayichaal
ponnonam naadaake
paadangal vilakkumarangal paadangalkku kalunkukal
parkkukal roadukal thodukal anganeyangane
panchaayathoru parudeesaa

thiranjeduppil kuruvi jayichaal
ariyude kubbukal naadaake
Naadake ariyude kuunnukallanu!

nikuthi vakuppu pirichu vidum
vanam pathichu kodukkum...aarkkum
vanam pathichu kodukkum

Thottumkarayil vimaanamirangaan thaavalamundaakkum
krishikkarkku krishibhoomi
panakkaarkku marubhoomi
NGO markkellaam innathe sambalam naalu naaliratti
NGO markkellaam innathe sambalam naalu naaliratti

Kandaalazhakulla Saramma
Kalyaanam kazhiyaatha Saramma
Nattukarude Saramma
Nammude nalloru Saramma
Saramma Saramma
Nammude Sthanarthi Saramma

Kuruvippetti nammude petti
Kaduvaappettikkottilla
votilla..votilla votilla kaduvappettikkottilla

Kaduvapetti nammude petti
kuruvippettikkottilla
vottilla vottilla vottilla
kuruvippettikkottilla

Kandalazhakulla Johnykutty
kalyaanam kazhiyaatha Johnykutty
Naattukaarude Johnykutty
nammude nalloru johnykkutty
Johnykutty Johnykutty
nammude sthanarthy Johnykutty
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കുരുവിപെട്ടി നമ്മുടെ പെട്ടി
കടുവാ പെട്ടിക്കോട്ടില്ല..
വോട്ടില്ലാ... വോട്ടില്ലാ...
കടുവാ പെട്ടിക്കോട്ടില്ല..

പഞ്ചായത്തില്‍ കുരുവി ജയിച്ചാല്‍
പൊന്നോണം നാടാകെ... (2)
പാലങ്ങള്‍.. വിളക്ക് മരങ്ങള്‍.. പാടങ്ങള്‍ക്ക് കലുങ്കുകള്‍...
പാര്‍ക്കുകള്‍.. റോഡുകള്‍.. തോടുകള്‍..
അങ്ങനെ പഞ്ചായത്തൊരു പറുദീസാ...

തിരഞ്ഞെടുപ്പില്‍ കുരുവി ജയിച്ചാല്‍...
അരിയുടെ കുന്നുകള്‍ നാടാകേ..
നാടാകെ അരിയുടെ കുന്നുകളാണ്!

നികുതി വകുപ്പ് പിരിച്ചു വിടും..
വനം പതിച്ചു കൊടുക്കും.. ആര്‍ക്കും
വനം പതിച്ചു കൊടുക്കും..

തോട്ടുംകരയില്‍ വിമാനമിറങ്ങാന്‍ താവളമുണ്ടാക്കും (2)
കൃഷിക്കാര്‍ക്ക് കൃഷി ഭൂമി..
പണക്കാര്‍ക്ക് മരുഭൂമി..
എന്‍ ജി മാര്‍ക്കെല്ലാം ഇന്നത്തെ ശമ്പളം നാല് നാലിരട്ടി..
എന്‍ ജി മാര്‍ക്കെല്ലാം ഇന്നത്തെ ശമ്പളം നാല് നാലിരട്ടി

കണ്ടാലഴകുള്ള സാറാമ്മ
കല്യാണം കഴിയാത്ത സാറാമ്മ
നാട്ടുകാരുടെ സാറാമ്മ
നമ്മുടെ നല്ലൊരു സാറാമ്മ
സാറാമ്മ സാറാമ്മ
നമ്മുടെ സ്ഥാനാര്‍ഥി സാറാമ്മ

കുരുവിപെട്ടി നമ്മുടെ പെട്ടി
കടുവാ പെട്ടിക്കോട്ടില്ല.. (2)
വോട്ടില്ലാ... വോട്ടില്ല... വോട്ടില്ല... കടുവാ പെട്ടിക്കോട്ടില്ല.. (2)

കടുവാപെട്ടി നമ്മുടെ പെട്ടി
കുരുവി പെട്ടിക്കോട്ടില്ല..
വോട്ടില്ല... വോട്ടില്ല... കുരുവി പെട്ടിക്കോട്ടില്ല..

കടുവാപെട്ടി നമ്മുടെ പെട്ടി
കുരുവി പെട്ടിക്കോട്ടില്ല.. (2)
വോട്ടില്ലാ... വോട്ടില്ല... വോട്ടില്ല...
കുരുവി പെട്ടിക്കോട്ടില്ല.. (2)

കണ്ടാലഴകുള്ള ജോണിക്കുട്ടി
കല്യാണം കഴിയാത്ത ജോണിക്കുട്ടി
നാട്ടുകാരുടെ ജോണിക്കുട്ടി
നമ്മുടെ നല്ലൊരു ജോണിക്കുട്ടി
ജോണിക്കുട്ടി ജോണിക്കുട്ടി
നമ്മുടെ സ്ഥാനാര്‍ഥി ജോണിക്കുട്ടി


Other Songs in this movie

Kaaveri Theerathu
Singer : Renuka   |   Lyrics : Vayalar   |   Music : LPR Varma
Akkarappachayile
Singer : KJ Yesudas, P Leela   |   Lyrics : Vayalar   |   Music : LPR Varma
Akkarappachayile(F)
Singer : S Janaki   |   Lyrics : Vayalar   |   Music : LPR Varma
Yarusalemin Naadha
Singer : P Leela, Chorus   |   Lyrics : Vayalar   |   Music : LPR Varma
Tharivalakilukile
Singer :   |   Lyrics : Vayalar   |   Music : LPR Varma
Zindabaad Zindabaad
Singer : Adoor Bhasi   |   Lyrics : Vayalar   |   Music : LPR Varma
Thottupoy
Singer : Chorus, Uthaman   |   Lyrics : Vayalar   |   Music : LPR Varma
Kaduvappetti
Singer : Adoor Bhasi   |   Lyrics : Vayalar   |   Music : LPR Varma