View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Enthino Kochu Thennalaay ...

MovieThathamme Poocha Poocha (1984)
Movie DirectorBalu Kiriyath
LyricsBalu Kiriyath
MusicMB Sreenivasan
SingersKJ Yesudas

Lyrics

Lyrics submitted by: Indu Ramesh

Enthino.. enthino..
enthino kochu thennalaay
ente veedhiyil nee vannupoy
onnu minni kozhinju maarunna
minnalaay vannu maanju poy
enkilum.. enikilum ente antharaathmaavil
nithyagadgadamaay nee
nidrayil vannu nulli novikkum
vyardha swapnatharangamaay...

onnu kaanuvaan ere minduvaan
mohamundenikkeppozhum
thottu polumashudhamaakkilla
ninte mugdha mukhaambujam...

alpam maariyakannu ninnu njaan
nithya soubhakam nedidaan
athra maathram kothiyenikkundu
malsakhee.. malsakhee jeevanaanu nee...

aaluvaappuzha thaandiyethunna
kunjalakkulir thennalil
thedunnu njaan.. thedunnu mookamaam
nin sneha sandesha geethikal...

ethra maaychaalum maanju pokaatha
susmithathin nilaavumay
anyayaay doore nilpathenthe
ee mounam enne thalarthunnoo...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

എന്തിനോ.. എന്തിനോ..
എന്തിനോ കൊച്ചു ​തെന്നലായ്‌
എന്റെ വീഥിയില്‍ നീ വന്നുപോയ്‌​​​​​​​​​​​​​
ഒന്നു മിന്നി​ക്കൊഴിഞ്ഞു മാറുന്ന
മിന്നലായ്‌ വന്നു മാഞ്ഞു പോയ്‌​
എങ്കിലും.. എങ്കിലും എന്റെ അന്തരാത്മാവില്‍
നിത്യഗദ്ഗദമായ്‌ നീ
നിദ്രയില്‍ വന്നു നുള്ളി നോവിക്കും
വ്യര്‍ദ്ധസ്വപ്നതരംഗമായ്‌​...​

ഒന്നു കാണുവാന്‍ ഏറെ മിണ്ടുവാന്‍
മോഹമുണ്ടെനിക്കെപ്പൊഴും
തൊട്ടു പോലുമശുദ്ധമാക്കില്ല
നിന്റെ മുഗ്ദ്ധ മുഖാംബുജം​...​

അല്‍പ്പം മാറിയകന്നു നിന്നു ഞാന്‍
നിത്യസൗഭകം നേടിടാന്‍
അത്ര മാത്രം കൊതിയെനിക്കുണ്ടു
മല്‍സഖീ​..​ മല്‍സഖീ ജീവനാണു നീ​...​

ആലുവാപ്പുഴ താണ്ടിയെത്തുന്ന
കുഞ്ഞലക്കുളിര്‍ തെന്നലില്‍
തേടുന്നു ഞാന്‍​..​ തേടുന്നു മൂകമാം
നിന്‍ സ്നേഹ​സന്ദേശഗീതികള്‍​...​

എത്ര മായ്ച്ചാലും മാഞ്ഞുപോകാത്ത
സുസ്മിതത്തിന്‍ നിലാവുമായ്‌
അന്യയായ്‌ ദൂരെ നില്‍പതെന്തേ
ഈ മൗനം എന്നെ തളര്‍ത്തുന്നൂ..​.​​


Other Songs in this movie

Vinoda Kusumam
Singer : KJ Yesudas   |   Lyrics : Balu Kiriyath   |   Music : MB Sreenivasan
Ente Manassinte
Singer : KJ Yesudas, Kalyani Menon   |   Lyrics : Balu Kiriyath   |   Music : MB Sreenivasan
Thathamme Poocha Poocha
Singer : S Janaki, Kalyani Menon   |   Lyrics : Balu Kiriyath   |   Music : MB Sreenivasan