View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്റെ മനസ്സിന്റെ ...

ചിത്രംതത്തമ്മേ പൂച്ച പൂച്ച (1984)
ചലച്ചിത്ര സംവിധാനംബാലു കിരിയത്ത്
ഗാനരചനബാലു കിരിയത്ത്
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംകെ ജെ യേശുദാസ്, കല്യാണി മേനോന്‍

വരികള്‍

Lyrics submitted by: Indu Ramesh

Ente manassinte omana thottilil undoru punnaara ponnumkudam
undoru punnaara ponnumkudam..
swapnathilennum njaan omanichomanichumma vaykkaarulla thankakkudam...
swapnathilennum njaan omanichomanichumma vaykkaarulla thankakkudam...
(ente manassinte... )

aashichu njaan theertha aalila ponthaali
chaarulathe ninne aniyicha velayil.. (aashichu.. )
aarorumariyaathennilunarnnu achanaakaanulla moham
ninne ammayaay kaanaanum moham...

ente manassinte omana thottilil undoru punnaara ponnumkudam
undoru punnaara ponnumkudam..

kaiyyethaa doorathu kaanaathirunnaal
ishtangalengine panku vaykkum... (kaiyyethaa.. )
janma saaphalyamaay mohikkum paithalinennu nammal inku nalkum..
maamoottiyennini thaaraattu paadum...

ente manassinte omana thottilil undoru punnaara ponnumkudam
undoru punnaara ponnumkudam..
aareero... aaraaro...
aareero... aaraaro...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

എന്റെ മനസ്സിന്റെ ഓമനത്തൊട്ടിലില്‍ ഉണ്ടൊരു പുന്നാര പൊന്നുംകുടം
ഉണ്ടൊരു പുന്നാര പൊന്നുംകുടം..
സ്വപ്നത്തിലെന്നും ഞാന്‍ ഓമനിച്ചോമനിച്ചുമ്മ വയ്ക്കാറുള്ള തങ്കക്കുടം...
സ്വപ്നത്തിലെന്നും ഞാന്‍ ഓമനിച്ചോമനിച്ചുമ്മ വയ്ക്കാറുള്ള തങ്കക്കുടം...
(എന്റെ മനസ്സിന്റെ... )

ആശിച്ചു ഞാന്‍ തീര്‍ത്ത ആലിലപ്പൊന്‍താലി
ചാരുലതേ നിന്നെ അണിയിച്ച വേളയില്‍.. (ആശിച്ചു.. )
ആരോരുമറിയാതെന്നിലുണര്‍ന്നു അച്ഛനാകാനുള്ള മോഹം
നിന്നെ അമ്മയായ് കാണാനും മോഹം...

എന്റെ മനസ്സിന്റെ ഓമനത്തൊട്ടിലില്‍ ഉണ്ടൊരു പുന്നാര പൊന്നുംകുടം
ഉണ്ടൊരു പുന്നാര പൊന്നുംകുടം..

കൈയ്യെത്താ ദൂരത്തു കാണാതിരുന്നാല്‍
ഇഷ്ടങ്ങളെങ്ങിനെ പങ്കു വയ്ക്കും... (കൈയ്യെത്താ.. )
ജന്മസാഫല്യമായ് മോഹിക്കും പൈതലിനെന്നു നമ്മള്‍ ഇങ്ക് നല്‍കും..
മാമൂട്ടിയെന്നിനി താരാട്ട് പാടും...

എന്റെ മനസ്സിന്റെ ഓമനത്തൊട്ടിലില്‍ ഉണ്ടൊരു പുന്നാര പൊന്നുംകുടം
ഉണ്ടൊരു പുന്നാര പൊന്നുംകുടം..
ആരീരോ... ആരാരോ...
ആരീരോ... ആരാരോ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്തിനോ കൊച്ചു തെന്നലായ്‌
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബാലു കിരിയത്ത്   |   സംഗീതം : എം ബി ശ്രീനിവാസന്‍
വിനോദകുസുമം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബാലു കിരിയത്ത്   |   സംഗീതം : എം ബി ശ്രീനിവാസന്‍
തത്തമ്മേ പൂച്ച പൂച്ച
ആലാപനം : എസ് ജാനകി, കല്യാണി മേനോന്‍   |   രചന : ബാലു കിരിയത്ത്   |   സംഗീതം : എം ബി ശ്രീനിവാസന്‍