View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Raagam Thaanam Swaram ...

MovieKilikkonchal (1984)
Movie DirectorV Ashok Kumar
LyricsBichu Thirumala
MusicDarsan Raman
SingersKJ Yesudas, KS Chithra, Chandran
Play Song
Audio Provided by: Tunix Records

Lyrics

Lyrics submitted by: Rajagopal

വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

രാഗം താനം സ്വരം പാടും
ഏതോ പുള്ളിക്കുയിൽ വാഴും (രാഗം)
ചെറുചുള്ളിക്കൂടെൻ മനം .ഓ ..
കൂട്ടിൽ കുയിൽ വാഴും കൂട്ടിൽ
ഇടം തേടും വെറുമൊരു ചങ്ങാലി
ഈ നിഴൽപ്പൈങ്കിളി
(രാഗം )
തനതന താനാ തനതന താനാ
തന തന തന തന തകധിമിതാ
തനതന താനാ തനതന താനാ
തന തന തന തന തകധിമിതാ
......
ശ്രുതിയായ് ലയമായ് ഇതിലെ പറന്ന
കുയിലും കിളിയും അഴകേ നീയല്ലേ (ശ്രുതിയായ്)
കിളിയുടെ ചിറകിന്റെ ചെറു തൂവലാൽ നീ
എഴുതിയ മുഴുവർണ രൂപം
മന്മഥ സങ്കല്പ സംഗമ തൽപ്പങ്ങൾ എൻ മനസ്സിൽ
തീർത്ത നിൻ രതിബിംബം
വരങ്ങളായ് ഉയിരേകുമോ
(രാഗം )
കാണാൻ കൊള്ളാം ഇളം ജോഡി
കാട്ടിക്കൂട്ടും പരിപാടി
പാടിപ്പാടി മുറത്തുമ്മേൽ കേറി കൊത്തല്ലേ (കാണാൻ )
....
മിഴിയും മിഴിയും പൊഴിയും പയ്യാരം
ചിരിയിൽ ചിരിയായി വിരിയും കിന്നാരം (മിഴിയും )
മനസ്സുകൾ രഹസ്യങ്ങൾ മറ നീക്കും നേരം
മൊഴികളിൽ മൊഴി പൂക്കും നേരം
കിന്നര ഗന്ധർവ പാടും
കിന്നരികൾ മീട്ടി പാടുന്ന യാമം
ഇതുവഴി വരവാകുമോ
(രാഗം താനം )


Other Songs in this movie

Peyyaathe Poya Meghame
Singer : KJ Yesudas   |   Lyrics : Bichu Thirumala   |   Music : Darsan Raman
Peyyaathe Poya Meghame
Singer : S Janaki   |   Lyrics : Bichu Thirumala   |   Music : Darsan Raman
Kulir Paarijaatham Poothu
Singer : KJ Yesudas   |   Lyrics : Bichu Thirumala   |   Music : Darsan Raman
Raathrikku Neelam Pora
Singer : S Janaki, Chandran   |   Lyrics : Bichu Thirumala   |   Music : Darsan Raman