

രാഗം താനം സ്വരം ...
ചിത്രം | കിളിക്കൊഞ്ചൽ (1984) |
ചലച്ചിത്ര സംവിധാനം | വി അശോക് കുമാർ |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | ദര്‍ശന്‍ രാമന്‍ |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര, ചന്ദ്രൻ |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ് |
വരികള്‍
Lyrics submitted by: Rajagopal | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ രാഗം താനം സ്വരം പാടും ഏതോ പുള്ളിക്കുയിൽ വാഴും (രാഗം) ചെറുചുള്ളിക്കൂടെൻ മനം .ഓ .. കൂട്ടിൽ കുയിൽ വാഴും കൂട്ടിൽ ഇടം തേടും വെറുമൊരു ചങ്ങാലി ഈ നിഴൽപ്പൈങ്കിളി (രാഗം ) തനതന താനാ തനതന താനാ തന തന തന തന തകധിമിതാ തനതന താനാ തനതന താനാ തന തന തന തന തകധിമിതാ ...... ശ്രുതിയായ് ലയമായ് ഇതിലെ പറന്ന കുയിലും കിളിയും അഴകേ നീയല്ലേ (ശ്രുതിയായ്) കിളിയുടെ ചിറകിന്റെ ചെറു തൂവലാൽ നീ എഴുതിയ മുഴുവർണ രൂപം മന്മഥ സങ്കല്പ സംഗമ തൽപ്പങ്ങൾ എൻ മനസ്സിൽ തീർത്ത നിൻ രതിബിംബം വരങ്ങളായ് ഉയിരേകുമോ (രാഗം ) കാണാൻ കൊള്ളാം ഇളം ജോഡി കാട്ടിക്കൂട്ടും പരിപാടി പാടിപ്പാടി മുറത്തുമ്മേൽ കേറി കൊത്തല്ലേ (കാണാൻ ) .... മിഴിയും മിഴിയും പൊഴിയും പയ്യാരം ചിരിയിൽ ചിരിയായി വിരിയും കിന്നാരം (മിഴിയും ) മനസ്സുകൾ രഹസ്യങ്ങൾ മറ നീക്കും നേരം മൊഴികളിൽ മൊഴി പൂക്കും നേരം കിന്നര ഗന്ധർവ പാടും കിന്നരികൾ മീട്ടി പാടുന്ന യാമം ഇതുവഴി വരവാകുമോ (രാഗം താനം ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പെയ്യാതെ പോയ മേഘമേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : ദര്‍ശന്‍ രാമന്‍
- പെയ്യാതെ പോയ മേഘമേ
- ആലാപനം : എസ് ജാനകി | രചന : ബിച്ചു തിരുമല | സംഗീതം : ദര്‍ശന്‍ രാമന്‍
- കുളിർ പാരിജാതം പൂത്തു
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : ദര്‍ശന്‍ രാമന്‍
- രാത്രിക്കു നീളം പോര
- ആലാപനം : എസ് ജാനകി, ചന്ദ്രൻ | രചന : ബിച്ചു തിരുമല | സംഗീതം : ദര്‍ശന്‍ രാമന്‍