View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വര്‍ണ്ണപുഷ്പങ്ങള്‍ ...

ചിത്രംമേയര്‍ നായര്‍ (1966)
ചലച്ചിത്ര സംവിധാനംഎസ് ആർ പുട്ടണ്ണ
ഗാനരചനവയലാര്‍
സംഗീതംഎല്‍ പി ആര്‍ വര്‍മ
ആലാപനംഎസ് ജാനകി, പി ജയചന്ദ്രൻ, എല്‍ പി ആര്‍ വര്‍മ

വരികള്‍

Lyrics submitted by: Sreedevi Pillai

varnapushpangal varithookum
vasanthasandhyakale
swarnaradhangalilenthinu vannoo
swargga kumarikale
ezhuthiriyitta vilakkukoluthi njan
ethirettavalalle ningale
ethirettavalalle
thamarakkaikal kooppi thapassirunnavalalle
varnnapushpangal...........

aarunee aaru nee asramakanyakayaro nee
arundhathiyo ahalyayo?
apsarasundariyo?
kaashyapamuniye kanduthozhan vanna
kanana devathayo
damayanthiyo maidhiliyo
drupadarajaputhriyo
devaguruvine paricharikkan vanna
devakumarikayo?

poovampan kanatha vallikkudilile
poojamalaray vidarnnavalanunjan
malini theerathe parnnasalakkullil
manodothu valarnnavalanu njan
devendrasadassile menaka prasavicha
thapasaputhriyam sakunthalayanu najn
kalyanaroopanoral choodivalicherinja
kanneeril veenupoya vanajyolsnayanu najn

virahagniyilittenno viswamithrante puthriye!!!
erinju bhasmamay theerumaavanen
sapavahniyil

annu janichanal kananavedhiyil
enneyupekshichu poya mahamune
angayekkal krooranallen vallabhan
angayekkal papiyalla praneswaran
angekkariyillorachante valsalya-
mangekkariyilla puthrithan vedana
sapasaranga,prathisamharikkumo
deva nin puthri sanadhayay theerumo?
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

വര്‍ണ്ണപുഷ്പങ്ങള്‍ വാരിത്തൂകും
വസന്തസന്ധ്യകളേ
സ്വര്‍ണ്ണരഥങ്ങളിലെന്തിനു വന്നൂ
സ്വര്‍ഗ്ഗകുമാരികളേ
ഏഴു തിരിയിട്ട വിളക്കുകൊളുത്തി ഞാന്‍
എതിരേറ്റവളല്ലേ - നിങ്ങളെ
എതിരേറ്റവളല്ലേ
താമരവളയക്കൈകള്‍ കൂപ്പി
തപസ്സിരുന്നവളല്ലേ ( വര്‍ണ്ണപുഷ്പങ്ങള്‍)

ആരു നീ ആരു നീ
ആശ്രമകന്യകയാരോ നീ
അരുന്ധതിയോ.. അഹല്യയോ
അപ്സരസുന്ദരിയോ
കാശ്യപമുനിയെ കണ്ടുതൊഴാന്‍ വന്ന
കാനനദേവതയോ
ദമയന്തിയോ.. മൈഥിലിയോ
ദ്രുപദരാജപുത്രിയോ
ദേവഗുരുവിനെ പരിചരിക്കാന്‍ വന്ന
ദേവകുമാരികയോ (ആരു നീ)

പൂവമ്പന്‍ കാണാത്ത വള്ളിക്കുടിലിലെ
പൂജാമലരായ് വിടര്‍ന്നവളാണു ഞാന്‍
മാലിനിതീരത്തെ പര്‍ണ്ണശാലയ്ക്കുള്ളില്‍
മാനോടൊത്തു വളര്‍ന്നവളാണു ഞാന്‍
ദേവേന്ദ്ര സദസ്സിലെ മേനക പ്രസവിച്ച
താപസപുത്രിയാം ശകുന്തളയാണു ഞാന്‍
കല്യാണരൂപനൊരാള്‍ ചൂടി വലിച്ചെറിഞ്ഞ
കണ്ണീരില്‍ വീണു പോയ വനജ്യോത്സ്നയാണു ഞാന്‍ (പൂവമ്പന്‍)

വിരഹാഗ്നിയിലിട്ടെന്നോ
വിശ്വാമിത്രന്റെ പുത്രിയെ ! ! !
എരിഞ്ഞു ഭസ്മമായ് തീരുമവനെന്‍ ശാപവഹ്നിയില്‍....

അന്നു ജനിച്ചനാള്‍ കാനനവീഥിയില്‍
എന്നെയുപേക്ഷിച്ചുപോയ മഹാമുനേ
അങ്ങയെക്കാള്‍ ക്രൂരനല്ലെന്റെ വല്ലഭന്‍
അങ്ങയെക്കാള്‍ പാപിയല്ല പ്രാണേശ്വരന്‍
അങ്ങേക്കറിയില്ലൊരച്ഛന്റെ വാത്സല്യ-
മങ്ങേക്കറിയില്ല, പുത്രിതന്‍ വേദന
ശാപശരങ്ങള്‍ പ്രതിസംഹരിക്കുമോ
ദേവാ നിന്‍ പുത്രി സനാഥയായ് തീരുമോ ?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാനമ്പാടി വാനമ്പാടി
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ   |   രചന : വയലാര്‍   |   സംഗീതം : എല്‍ പി ആര്‍ വര്‍മ
വൈശാഖ പൗര്‍ണ്ണമി രാവില്‍
ആലാപനം : പി ജയചന്ദ്രൻ   |   രചന : വയലാര്‍   |   സംഗീതം : എല്‍ പി ആര്‍ വര്‍മ
തൊട്ടാല്‍ പൊട്ടുന്ന പ്രായം
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : എല്‍ പി ആര്‍ വര്‍മ
മുടിനിറയേ പൂക്കളുമായി
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ   |   രചന : വയലാര്‍   |   സംഗീതം : എല്‍ പി ആര്‍ വര്‍മ
ഇന്ദ്രജാലക്കാരാ
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : വയലാര്‍   |   സംഗീതം : എല്‍ പി ആര്‍ വര്‍മ