View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇന്ദുപുഷ്പം ചൂടി നില്‍ക്കും രാത്രി ...

ചിത്രംവൈശാലി (1988)
ചലച്ചിത്ര സംവിധാനംഭരതന്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംബോംബെ രവി
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Sreedevi Pillai

Indupushpam choodi nilkkum raathri
chandanappoom pudava chaarthiya raathri
kanjabaana doothiyaay ninnarikilethi
chanchale nin vipanchika thottunarthi

elassil anangathiru manthrangal kurichu
pon noolil kortheeyarayil aniyikkatte
aa.........elassil........
maamuniye maankidaavaay maattum manthram
nisarimarisa nisarima risari
rimapanipama rimapani pamapa
mapanisanipa mapanisaniri sanisa.......
maamuniye maankidaavaay maattum manthram
thaamarakkanmunakalaal pakarthivachu
indupushpam........

ethorugra thapaswikkum praanangalilaake
kulirekunnoragniyaay nee padaroo
aa............ethorugra...
poovalla poonilaavin kiranamallo
nin thoomizhikal anangante priya baanangal
indupushpam.........
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി
ചന്ദനപ്പൂം പുടവ ചാർത്തിയ രാത്രി (ഇന്ദു)
കഞ്ജബാണദൂതിയായ്‌ നിന്നരികിലെത്തി
ചഞ്ചലേ നിൻ വിപഞ്ചിക തൊട്ടുണർത്തി (ഇന്ദു)

ഏലസ്സിൽ അനംഗത്തിരു മന്ത്രങ്ങൾ കുറിച്ചു
പൊൻനൂലിൽ കോർത്തീയരയിൽ അണിയിക്കട്ടെ..ആ. (ഏലസ്സിൽ)
മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം
നിസരിമരിസ നിസരിമ രിസരി
രിമപനിപമ രിമപനി പമപ
മപനിസനിപ മപനിസനിരി സനിസ
മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം
താമരക്കണ്മുനകളാൽ പകർത്തിവച്ചു
(ഇന്ദു)

ഏതൊരുഗ്ര തപസ്സ്വിക്കും പ്രാണങ്ങളിലാകെ
കുളിരേകുന്നൊരഗ്നിയായ്‌ നീ പടരൂ ..ആ. (എതൊരു)
പൂവല്ല പൂനിലാവിൻ കിരണമല്ലോ
ആ.ആ..ആ.
പൂവല്ല പൂനിലാവിൻ കിരണമല്ലോ
നിൻ തൂമിഴികളിൽ അനങ്ഗന്റെ പ്രിയ ബാണങ്ങൾ
(ഇന്ദു)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദും ദും ദും ദുന്ദുഭിനാദം നാദം നാദം
ആലാപനം : കോറസ്‌, ദിനേശ്, ലതിക   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ബോംബെ രവി
തേടുവതേതൊരു ദേവപദം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ബോംബെ രവി
ഇന്ദ്രനീലിമയോലും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ബോംബെ രവി
പൂമുല്ലക്കാട്ടില്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ബോംബെ രവി