View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഞാനിവിടെ ഏല്‍പ്പിയ്ക്കുന്നു ...

ചിത്രംജീവിക്കാന്‍ അനുവദിക്കൂ (1967)
ചലച്ചിത്ര സംവിധാനംപി എ തോമസ്‌
ഗാനരചനപി ഭാസ്കരൻ
സംഗീതംവിജയഭാസ്കര്‍
ആലാപനംഎസ് ജാനകി, പി ബി ശ്രീനിവാസ്‌

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on October 10, 2010
ഞാനവിടെയേല്പിക്കുന്നു പ്രാണസഖി എൻ ഹൃദയം
ഞാനവിടെയേല്പിക്കുന്നു മധുരചിന്താമണിസദനം
ഞാനവിടെയെന്നുമെന്നും രാഗപൂജ ചെയ്യുമല്ലോ
ഗാനസാന്ദ്ര സങ്കല്പങ്ങൾ അമൃതധാര പെയ്യുമല്ലോ
(ഞാനവിടെ..)

ജീവിതവിശാലവീഥി താണ്ടുമൊരു ശുഭദിവസം
ഈ വഴി നാം കണ്ടു മുട്ടി സുന്ദരമൊരു ലഘുനിമിഷം
അന്നു തന്നെ ഞാനറിഞ്ഞു പ്രേമമേകും ഹൃദയഭാരം
അന്നു തന്നെ വിരഹതാപം ഞാനറിഞ്ഞു പിരിയും നേരം
(ഞാനവിടെ..)

വാനിടത്തിൻ മാളികയിൽ വാണരുളും വാർമതി നീ
കാനനത്തിൻ കൂരിരുളിൽ കണ്മിഴിച്ച പുൽക്കൊടി ഞാൻ
പ്രേമപുഷ്പവാടിയിലെ പൂവുകളാണിനി മേലിൽ
നാമിവിടെ ഒന്നു ചേർന്നു കാമുകനും കണ്മണിയും
(ഞാനവിടെ..)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on October 10, 2010
 


Njanavide elppikkunnu praanasakhi en hrudayam
njaan avide elppikkunnu madhura chinthaamanisadanam
njaan avide ennumennum raagapooja cheyyumallo
gaanasaandra sankalpangal amrutha dhara peyyumallo
(njaanvide..)

Jeevitha vishaalaveedhi thaandumoru shubhadivasam
ee vazhi naam kandu mutti sundaramoru laghunimisham
annu thanne njanarinju premamekum hrudayabharam
annu thanne virahathaapam njaanarinju piriyum neram
(njaanvide..)


Vaanidathin maalikayil vaanarulum vaarmathi nee
kaananathin koorirulil kanmizhicha pulkkodi njan
prema pushpavaadiyile poovukalaanini melil
naamivide onnu chernnu kamukanum kanmaniyum
(njaanvide..)





ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സുഗന്ധമൊഴുകും
ആലാപനം : ബി വസന്ത   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിജയഭാസ്കര്‍
നിലാവിന്റെ നീലപ്പൊയ്കയിൽ
ആലാപനം : കെ ജെ യേശുദാസ്, എല്‍ ആര്‍ ഈശ്വരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിജയഭാസ്കര്‍
പിറന്നപ്പോള്‍ സ്വയം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിജയഭാസ്കര്‍
അരപ്പിരിയിളകിയതാര്‍ക്കാണ്
ആലാപനം : കെ ജെ യേശുദാസ്, പട്ടം സദന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിജയഭാസ്കര്‍