Pirannappol Swayam ...
Movie | Jeevikkaan Anuvadikkoo (1967) |
Movie Director | PA Thomas |
Lyrics | P Bhaskaran |
Music | Vijayabhaskar |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Added by parvathy venugopal on August 2, 2009 പിറന്നപ്പോള്‍ സ്വയം പൊട്ടിക്കരഞ്ഞുവല്ലോ - ഇന്നു പിരിയുമ്പോള്‍ അന്യരെ കരയിക്കുന്നോ ? പിറന്നപ്പോള്‍ സ്വയം പൊട്ടിക്കരഞ്ഞുവല്ലോ - ഇന്നു പിരിയുമ്പോള്‍ അന്യരെ കരയിക്കുന്നോ ? നരജന്മനാടകത്തിലാദ്യന്തമിടക്കിടെ നരജന്മനാടകത്തിലാദ്യന്തമിടക്കിടെ മുഴങ്ങുന്ന പല്ലവി കരച്ചില് മാത്രം - ഇതില്‍ സുഖമെന്ന മരുപ്പച്ചയെവിടേ - എവിടേ എവിടേ വിധിയെന്ന ചതുരംഗക്കളിക്കാരന്‍ മുന്നില്‍ പതിവായി കളിയാടാനിരിക്കുന്നൂ സുഖദുഖക്കള്ളികളിലിടക്കിടെ മനുഷ്യരെ നിരത്തുന്നു നീക്കുന്നു വെട്ടിമാറ്റുന്നൂ - വെട്ടിമാറ്റുന്നൂ. പിറന്നപ്പോള്‍ സ്വയം പൊട്ടിക്കരഞ്ഞുവല്ലോ - ഇന്നു പിരിയുമ്പോള്‍ അന്യരെ കരയിക്കുന്നോ ? നരനിതില് വെറുമൊരു കരു മാത്രം ഈ പ്രപഞ്ചം വിധിയുടെ കളം മാത്രം ചിരിക്കലും മദിക്കലും കണ്ണീരൊഴുക്കലും കളിക്കാരന് വരക്കുന്ന കള്ളിയില്‍ മാത്രം കള്ളിയില്‍ മാത്രം പിറന്നപ്പോള്‍ സ്വയം പൊട്ടിക്കരഞ്ഞുവല്ലോ - ഇന്നു പിരിയുമ്പോള്‍ അന്യരെ കരയിക്കുന്നോ ? ---------------------------------- Added by Susie on October 17, 2009 pirannappol swayam pottikkaranjuvallo innu piriyumbol anyare karayikkunnu pirannappol swayam pottikkaranjuvallo -innu pririyumbol anyare karayikkunnu narajanmanaadakathil aadyanthamidaykkide (narajanma) muzhangunna pallavi karachil maathram - ithil sukhamenna marupachayevide evide evide vidhiyenna chathurangakkalikkaaran munnil pathivaayi kaliyaadaanirikkunnu sukha dukha kallikalil idaykkide manushyare nirathunnu neekkunnu vettimaattunnu (pirannappol) naranithil verumoru karu maathram - ee prapancham vidhiyude kalam maathram chirikkalum madikkalum kanneerozhukkalum kalikkaaran varaykkunna kalliyil maathram kalliyil maathram (pirannappol) |
Other Songs in this movie
- Sugandhamozhukum
- Singer : B Vasantha | Lyrics : P Bhaskaran | Music : Vijayabhaskar
- Njanjivide Elpikkunnu
- Singer : S Janaki, PB Sreenivas | Lyrics : P Bhaskaran | Music : Vijayabhaskar
- Nilaavinte Neelappoykayil
- Singer : KJ Yesudas, LR Eeswari | Lyrics : P Bhaskaran | Music : Vijayabhaskar
- Arappiriyilakiyathaarkkaanu
- Singer : KJ Yesudas, Pattom Sadan | Lyrics : P Bhaskaran | Music : Vijayabhaskar