ഉത്തരീയം ...
ചിത്രം | ശീലാവതി (1967) |
ചലച്ചിത്ര സംവിധാനം | പി ബി ഉണ്ണി |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | എസ് ജാനകി |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical uthareeyam vendapole uduthilla - kaalil muthani chilanka kettikkazhinjilla kanchukam njaan aninjilla kanmuna ezhuthiyilla kanjabaanan appozheykkum kadannu vannu (uthareeyam) sankalpa thamburuvil shruthi cherthilla - prema sangeetha saadhakavum nadathiyilla kunkumachaaraninjilla kundapusham choodiyilla mangalaanganappozhekkum thidukkamaayi thidukkamaayi (uthareeyam) innente mandirathin maniyarayil nee sakhi indraneela mani deepam koluthiyilla malar maasam mandaarathe aniyichorukkum munpe shalabhathinodiyethaan thidukkamaayi thidukkamaayi (uthareeyam) | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ ഉത്തരീയം വേണ്ടപോലെ ഉടുത്തില്ലാ കാലില്‍ മുത്തണിച്ചിലങ്ക കെട്ടിക്കഴിഞ്ഞില്ലാ കഞ്ചുകം ഞാനണിഞ്ഞില്ലാ കണ്മുനയെഴുതിയില്ലാ കഞ്ജബാണനപ്പോഴേക്കും കടന്നു വന്നൂ (ഉത്തരീയം) സങ്കല്പ തംബുരുവില്‍ ശ്രുതിചേര്‍ത്തില്ലാ - പ്രേമ സംഗീതസാധകവും നടത്തിയില്ലാ കുങ്കുമച്ചാറണിഞ്ഞില്ലാ കുന്ദപുഷ്പം ചൂടിയില്ലാ മംഗലാംഗനപ്പോഴേക്കും തിടുക്കമായി - തിടുക്കമായി (ഉത്തരീയം) ഇന്നെന്റെ മന്ദിരത്തിന്‍ മണിയറയില്‍ നീ സഖി ഇന്ദ്രനീലമണിദീപം കൊളുത്തിയില്ലാ മലര്‍മാസം മന്ദാരത്തെയണിയിച്ചൊരുക്കും മുന്‍പെ ശലഭത്തിനോടിയെത്താന്‍ തിടുക്കമായി തിടുക്കമായി (ഉത്തരീയം) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സുരഭീമാസം
- ആലാപനം : എസ് ജാനകി, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- വാണീ വരവാണീ
- ആലാപനം : കെ ജെ യേശുദാസ്, പി ബി ശ്രീനിവാസ് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- ചിരിച്ചുകൊണ്ടോടിനടക്കും
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- മതിമതി ജനനീ പരീക്ഷണം
- ആലാപനം : പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- കാര്‍ത്തിക മണിദീപ
- ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- മുറ്റത്തു പ്രത്യൂഷ
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- മഹേശ്വരി
- ആലാപനം : പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- വല്‍ക്കലമൂരിയ
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ