വെള്ളാരം കുന്നിനു ...
ചിത്രം | കോട്ടയം കൊലക്കേസ് (1967) |
ചലച്ചിത്ര സംവിധാനം | കെ എസ് സേതുമാധവന്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | ബി എ ചിദംബരനാഥ് |
ആലാപനം | പി ലീല, കെ പി ചന്ദ്രമോഹൻ |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical vellaaramkunninu mukham nokkaan venmegham kannaadi venmeghathinu mukham nokkaan venmani cherupuzha kannaadi namukkiruperkkum mukham nokkaan nammude hridayam kannaadi (vellaaramkunninu) kilikilippenninu thuzhanju pokaan kizhakkan kaattoru poonthoni namukkiruperkkum thuzhanju pokaan nammude premam poonthoni (vellaaramkunninu) chithirathumbikku kidannurangaan chandanathaamara poometha thaamarappoovinu kidannurangaan thaarila thalirila poometha namukkiruperkkum kidannurangaan nammude swapnam poometha (vellaaramkunninu) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ വെള്ളാരംകുന്നിനു മുഖം നോക്കാന്‍ വെണ്മേഘം കണ്ണാടി വെണ്മേഘത്തിനു മുഖം നോക്കാന്‍ വെണ്മണിച്ചെറുപുഴ കണ്ണാടി നമുക്കിരുപേര്‍ക്കും മുഖം നോക്കാന്‍ നമ്മുടെ ഹൃദയം കണ്ണാടി വെള്ളാരംകുന്നിനു.... കിളികിളിപ്പെണ്ണിനു തുഴഞ്ഞുപോകാന്‍ കിഴക്കന്‍ കാറ്റൊരു പൂന്തോണി നമുക്കിരുപേര്‍ക്കും തുഴഞ്ഞു പോകാന്‍ നമ്മുടെ പ്രേമം പൂന്തോണി. വെള്ളാരംകുന്നിനു.... ചിത്തിരത്തുമ്പിക്കു കിടന്നുറങ്ങാന്‍ ചന്ദനത്താമര പൂമെത്ത താമരപ്പൂവിനു കിടന്നുറങ്ങാന്‍ താരില തളിരില പൂമെത്ത നമുക്കിരുപേര്‍ക്കും കിടന്നുറങ്ങാന്‍ നമ്മുടെ സ്വപ്നം പൂമെത്ത. വെള്ളാരംകുന്നിനു.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൊന്നമ്പലമേട്ടില്‍
- ആലാപനം : പി ബി ശ്രീനിവാസ് | രചന : വയലാര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- കയ്യില്‍ മുന്തിരി
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : വയലാര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- ആരാധകരേ
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- അല്ലലുള്ള പുലയിയ്ക്കേ
- ആലാപനം : ഉത്തമന്‍ | രചന : വയലാര്‍ | സംഗീതം : ബി എ ചിദംബരനാഥ്