അഴകേ ...
ചിത്രം | കസ്തൂരിമാന്‍ (2003) |
ചലച്ചിത്ര സംവിധാനം | ലോഹിതദാസ് |
ഗാനരചന | കൈതപ്രം |
സംഗീതം | ഔസേപ്പച്ചന്‍ |
ആലാപനം | പി ജയചന്ദ്രൻ, സുജാത മോഹന്‍ |
വരികള്‍
Added by Kalyani on September 17, 2010 അഴകേ കണ്മണിയേ അഴലിൻ പൂവിതളേ മനസ്സിന്റെ കിളിവാതിൽ അറിയാതെ തുറന്നൊരു മഴവിൽച്ചിറകുള്ള കവിതേ നീയെന്റെ കസ്തൂരിമാൻകുരുന്നു് എന്റെ കസ്തൂരിമാൻകുരുന്നു്... അഴകേ കണ്മണിയേ അഴലിൻ പൂവിതളേ മുകിലാണു ഞാൻ മൂകനൊമ്പര- മുറങ്ങുന്ന കാർവർണ്ണമേഘം വേഴാമ്പൽ ഞാൻ ദാഹിച്ചലയുമ്പോൾ മഴയായ് നീ നിറഞ്ഞു പെയ്തു പുതിയ കിനാക്കൾ പൊൻവളയണിഞ്ഞു കാലം കതിരണിഞ്ഞു നമ്മൾ നമ്മെ തിരിച്ചറിഞ്ഞു നീയറിയാതിനി ഇല്ലൊരു നിമിഷം നീയില്ലാതിനി ഇല്ലൊരു സ്വപ്നം നീയാണെല്ലാം എല്ലാം തോഴി ഉയിരേ എൻ ഉയിരേ കനിവിൻ കണിമലരേ.. പൂവാണു നീ എന്നിൽ ഇതളിട്ടൊരനുരാഗനിറമുള്ള പൂവു്.. തേനാണു നീ എന്റെ നിനവിന്റെ ഇളംകുമ്പിൾ നിറയുന്ന പൂന്തേൻ പൂവിന്റെ കരളിൽ കാർവണ്ടിനറിയാത്ത കാമുകമോഹങ്ങളുണ്ടോ ഇനിയും പ്രണയരഹസ്യമുണ്ടോ ചുണിൽ ചുണ്ടിൽ മുട്ടിയുരുമ്മിയ സ്നേഹക്കുരുവികൾ പല്ലവി പാടി ചുംബനമധുരപ്പുലരി വിരിഞ്ഞു അഴകേ കണ്മണിയേ അഴലിൻ പൂവിതളേ ഉയിരേ ഉയിരേ എൻ ഉയിരേ Added by Kalyani on September 17, 2010 AzhakE kaNmaniyE azhalin poovithalE Manassinte kilivaathil ariyaathe thurannoru Mazhavil chirakulla kavithE.. neeyente Kasthoorimaan kurunnu.. ente kasthoorimaan kurunnu.... AzhakE kanmaniyE azhalin poovithalE.... Mukilaanu njaan, mookanomparam urangunna kaarvarnna mEgham.. VEzhaampal njaan, daaahichchalayumpol Mazhayaay nee niranju peythu Puthiya kinaakkal ponvalayaninju... Kaalam kathiraninju NammaL namme thirichcharinju... Neeyariyaathiniyilloru nimisham Neeyillaathiniyilloru swapnam Neeyaanellaam ellaam thOzhi... UyirE...en uyirE....kanivin kani malarE.... Poovaanu nee, ennil ithalittoranuraaga niramulla poovu... ThEnaanu nee, ente ninavinte ilakkumpil nirayunna poonthEn.. Poovinte karalil kaarvandinariyaaththa Kaamuka mohangalundO, iniyum Pranaya rahasyyamundO Chundil chundil muttiyurummiya Snehakkuruvikal pallavi paadi Chumbana madhura pulari virinju AzhakE kaNmaniyE.. azhalin poovithalE.... uyirE...uyirE....en uyirE.....en uyirE... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വണ്‍ പ്ലസ് വണ്‍
- ആലാപനം : എം ജി ശ്രീകുമാർ, ജ്യോത്സ്ന രാധാകൃഷ്ണൻ | രചന : കൈതപ്രം | സംഗീതം : ഔസേപ്പച്ചന്‍
- കാര്‍ക്കുഴലീ
- ആലാപനം : സുജാത മോഹന്‍ | രചന : കൈതപ്രം | സംഗീതം : ഔസേപ്പച്ചന്‍
- പൂങ്കുയിലേ
- ആലാപനം : വിധു പ്രതാപ് | രചന : കൈതപ്രം | സംഗീതം : ഔസേപ്പച്ചന്‍
- രാക്കുയില്‍
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ലോഹിതദാസ് | സംഗീതം : ഔസേപ്പച്ചന്‍
- മാരിവില്‍ തൂവല്‍
- ആലാപനം : സന്തോഷ് കേശവ് | രചന : കൈതപ്രം | സംഗീതം : ഔസേപ്പച്ചന്‍
- രാക്കുയിൽ പാടി (ഇൻസ്ട്രമെന്റൽ)
- ആലാപനം : | രചന : | സംഗീതം : ഔസേപ്പച്ചന്‍
- രാക്കുയിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : ലോഹിതദാസ് | സംഗീതം : ഔസേപ്പച്ചന്‍